DCBOOKS
Malayalam News Literature Website

ഐറിഷ് സാഹിത്യവും സംസ്‌ക്കാരവും


ഐറിഷ് സാഹിത്യകാരന്മാരുടെ മഹനീയസാന്നിധ്യം കൊണ്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാനദിവസം വേദി അക്ഷരം ശ്രദ്ധേയമായി. എറിഷ് എഴുത്തും വായനയും പരിചയപ്പെടുത്തി പ്രശസ്ത എഴുത്തുകാരനായ അമാന്ത ബെല്ലും ഗബ്രിയേല്‍ റോസന്‍സ്‌റ്റോക്കും വേദിക്ക് മാറ്റ് കൂട്ടി.’റൈറ്റിങ്ങ് ഇന്‍ ഐറിഷ്, ടോക്ക് ആന്‍ഡ് റീഡിങ്ങ് ‘ എന്ന സെഷന്‍ നിയന്ത്രിച്ചത് പ്രശസ്ത എഴുത്തുകാരന്‍ ശ്യാം സുധാകര്‍ ആയിരുന്നു.

സെഷന്‍ ആരംഭിച്ചത് അമാന്ത ബെല്‍, ഗബ്രിയേല്‍ റോസന്‍ സ്‌റ്റോക്കിന്റെ ”സാസ്‌ക്വാഷ് ” എന്ന കവിത പരിഭാഷപ്പെടുത്തിയത് വായിച്ചുകൊണ്ടാണ്. ഗബ്രിയേല്‍ റോസന്‍സ്‌റ്റോക്കിന്റെ ആത്മാവുള്‍ക്കൊണ്ട കവിത സദസ്സിനെ അവരിലേക്ക് പിടിച്ചു നിര്‍ത്തി. റോസന്‍ സ്‌റ്റോക്കിന്റെ ഗംഭീരാവതരണം അവരുടെ കവിതക്ക് കൂടുതല്‍ മാറ്റേകി. കവിതാവതരണം ശാന്തമായ നിശബ്ദതയ്ക്കു ശേഷം വലിയ കൈയ്യടിയോടെ അവസാനിച്ചു. തുടര്‍ന്ന് ഐറിഷ് സാഹിത്യത്തില്‍ നിന്ന് ഐറിഷ് പൈതൃകത്തിലേക്ക് ചര്‍ച്ച നീങ്ങി. ഐറിഷ് സാഹിത്യം എത്ര പഴക്കം ചെന്നതാണെന്നും ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പെ ഇംഗ്ലീഷ് ഭാഷയെക്കാളും ലോകത്തില്‍ ആധിപത്യം നേടിയതെന്നും അവര്‍ പങ്കുവെച്ചു. ഐറിഷ് സാഹിത്യത്തിന്റെ വലിയൊരു ലോകം തുറന്നിട്ട സെഷന്‍ കാണികള്‍ക്ക് പുതിയൊരു അനുഭവമായി.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

Comments are closed.