DCBOOKS
Malayalam News Literature Website

എഴുത്ത് ആക്ടിവിസവും ആക്ടിവിസം എഴുത്തുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്നു


സാന്നിദ്ധ്യമെന്നത് പ്രതിരോധമാണ്, അത് എഴുത്തിലൂടെ ആയാലും സോഷ്യല്‍ വീഡിയോയിലൂടെ ആയാലും. സോഷ്യല്‍ മീഡിയ കാലത്തെ ആക്ടിവിസം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വേദിയില്‍ ഇരുന്ന വ്യക്തികള്‍ക്കിടയില്‍ തന്നെ വ്യത്യസ്താഭിപ്രായങ്ങള്‍ ആണ് ഉരുത്തിരിഞ്ഞുവന്നത്. സോഷ്യല്‍ മീഡിയ ആക്ടിവിസം രാഷ്ട്രീയപരമായ വളര്‍ച്ച നേടാത്തതാണ് എന്ന അഭിപ്രായം ഉയര്‍ന്നു. പാര്‍വതിയെ പോലെ ഒരു യുവനടി, തന്റെ നിലപ്പാടുകള്‍ വ്യക്തമാക്കുമ്പോള്‍ അവളെ സോഷ്യല്‍ മീഡിയയിലൂടെ ഇല്ലാതാക്കുന്ന രീതിയാകാം ഇത്തരത്തിലൊരു അഭിപ്രായം ഉടലെടുക്കാന്‍ കാരണം. പൂര്‍ണ്ണമായും സോഷ്യല്‍ മീഡിയയെ പ്രതിസ്ഥാനത്ത് നിര്‍ത്താനും സാധിക്കില്ല. കാരണം ശ്രീജിത്ത് വിഷയം പോലുള്ള അടുത്തിടെ ഉയര്‍ന്നുവന്ന പല വിഷയങ്ങളും ചര്‍ച്ചയായത് സോഷ്യല്‍ മീഡിയയുടെ കാര്യമായ ഇടപെടല്‍ കൊണ്ടുകൂടിയാണ്.

ചര്‍ച്ചയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദീദി ദാമോരന്റെ നിരീക്ഷണങ്ങള്‍ ആണ്. ആക്ടിവിസത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും വിഷയം ചര്‍ച്ച ചെയ്യുന്ന വേദിയില്‍ എത്രമാത്രം പെണ്‍ സാന്നിധ്യവും അഭിപ്രായ പ്രകടനവുമുണ്ടെന്ന നിരീക്ഷണം വ്യത്യസ്തമായി.

എഴുത്തുകാരന്റെ ആക്ടിവിസം എഴുത്തിലൂടെ നടക്കുമ്പോഴും സാമൂഹ്യപ്രശ്‌നങ്ങളില്‍ പ്രതിക്കരിക്കുന്നത് മാനുഷിക ധര്‍മ്മമാണ്. എന്നാല്‍ അതിനു സോഷ്യല്‍ മീഡിയ മാര്‍ഗ്ഗമാണെങ്കിലും അതിനു പക്വത വന്നിട്ടില്ലായെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു. പെരുമ്പാവൂരിലെ ജിഷ കേസില്‍ സോഷ്യല്‍ മീഡിയയിലെ സ്വാധീനവും, ഓഖി ദുരന്തത്തില്‍ ഒരു വിധത്തിലും ഇടപ്പെടാത്തതും വേദിയില്‍ ചര്‍ച്ചയായി. എഴുത്ത് ആക്ടിവിസവും ആക്ടിവിസം എഴുത്തുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്നുവെന്ന അഭിപ്രായത്തില്‍ ചര്‍ച്ച അവസാനിച്ചു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.