DCBOOKS
Malayalam News Literature Website

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

കഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു.സംസ്കാരം നാളെ നടക്കും.

ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്,പശുവുമായി നടക്കുന്ന ഒരാൾ, അവസാനത്തെ ചായം, നോവൽ വായനക്കാരൻ, ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ, പരലോക വാസസ്ഥലങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍. തോമസ് ജോസഫിന്റെ ആദ്യ നോവല്‍ ‘പരലോക വാസസ്ഥലങ്ങള്‍’ ഉള്‍പ്പെടെ നാല് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2013ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 1954 ജൂൺ 8ന് എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായാണ് ജനനം.

 

Comments are closed.