DCBOOKS
Malayalam News Literature Website

എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു

ശ്രദ്ധേയനായ എഴുത്തുകാരൻ കണ്ണന്‍ കരിങ്ങാട് അന്തരിച്ചു. 66 വയസായിരുന്നു. പൂ​ര്‍വ്വാ​പ​രം, പ്രതി​ലോ​കം എ​ന്നീ ര​ണ്ടു നോ​വ​ല്‍കൊ​ണ്ട് വായനക്കാരെയും എഴുത്തുകാരെയും വിസ്‌മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്.

എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ മടിക്കുകയോ അരികുചേര്‍ന്നു ജീവിക്കുകയോ ചെയ്യുന്നവരെ കണ്ടത്താന്‍ ഡി.സി. ബുക്സ്   പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളിലൊന്നായിരുന്നു ‘പൂര്‍വ്വാപരം’. പൂര്‍വ്വാപരത്തിന് വായനാലോകം അഭൂതപൂര്‍വ്വമായ സ്വീകാര്യതാണ് നല്‍കിയത്.  ‘ഗോ​മ​റ​യി​ലെ കാ​മ​ധേ​നു​ക്ക​ള്‍’​എ​ന്ന ചെ​റു​ക​ഥ​യാ​ണ് ക​ഥാ​ജീ​വി​ത​ത്തിന് വഴിത്തിരിവായത്.

 

Comments are closed.