DCBOOKS
Malayalam News Literature Website

ലോക നാടകദിനം

ലോകനിലവാരമുള്ള രംഗകലാപ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ 1948ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ദേശീയ തിയ്യറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിലാണ് 1962 മുതല്‍ ലോക നാടകദിനം ആചരിച്ചുവരുന്നത്. പാരീസിലെ തിയ്യറ്റര്‍ നാഷണലിന്റെ ഉത്സവത്തിനു തുടക്കം കുറിച്ച ദിനമായ 1962 മാര്‍ച്ച് 27നായിരുന്നു ആദ്യമായി ഈ ദിനാചരണം നടന്നത്. രംഗകലയെപ്പറ്റിയുളള സമഗ്രമായ അറിവുകള്‍ സമാഹരിക്കാന്‍ പറ്റിയ വേദിയാണ് ലോക നാടകദിനം. സൃഷ്ടിപരമായ ദര്‍ശനങ്ങളുടെ പങ്കുവെയ്ക്കല്‍ ഈ നാടകദിനാഘോഷങ്ങളുടെ പ്രധാനലക്ഷ്യമാണ്. നടന സൗകുമാര്യങ്ങളുടെ പുതിയ വഴികളും, കാഴ്ചപ്പാടുകളുമാണ് എന്നും ലോക നാടകദിനത്തെ സജീവമാക്കുന്നത്.

ലോക നാടക ദിനത്തിന്‍റെ സന്ദേശം 20 ലധികം ഭാഷകളിലായി പ്രചരിപ്പിക്കാറുണ്ട്. നൂറു കണക്കിന് റേഡിയോ ടെലിവിഷന്‍ സെന്‍ററുകള്‍ ഈ സന്ദേശം ലോകമെമ്പാടുമെത്തിക്കും.

രംഗകലകളെക്കുറിച്ചുള്ള വിജ്ഞാനവും പ്രയോഗവും അന്തര്‍ദ്ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടാനും അവയുടെ ആദാനപ്രദാനങ്ങളും അതുവഴി ലോകത്തെമ്പാടുമുള്ള നാടകപ്രവര്‍ത്തകരുടെ സൗഹൃദവും ലക്ഷ്യമിടുന്നതാണ് ലോകനാടകദിനാചരണം. ഓരോ വര്‍ഷവും ഐടിഐയുടെ ക്ഷണമനുസരിച്ച് ലോകനിലവാരമുള്ള ഒരു നാടകപ്രതിഭയുടേതായിരിക്കും അന്തര്‍ദേശീയ സന്ദേശം.

Comments are closed.