DCBOOKS
Malayalam News Literature Website

ലോക വാര്‍ത്താവിനിമയ ദിനം

മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്.

140 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താവിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്‌ഫോടനമാണ്. അതിന്റെ ഒടുവിലത്തെ നേട്ടമാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റ് ഉണ്ടായി 20 വര്‍ഷം ആകുംമുന്‍പ് തന്നെ അത് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താവിനിമയ ശൃംഖലയായി മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ ടെക്‌നോളജിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്‌നോളജിയുമാണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ലവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല.

Comments are closed.