DCBOOKS
Malayalam News Literature Website

ലോക തപാല്‍ ദിനം

ഇന്ന് ലോക തപാല്‍ ദിനം. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഒക്ടോബര്‍ 10ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്റര്‍നെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്.

Comments are closed.