DCBOOKS
Malayalam News Literature Website

ലോക ഇന്റര്‍നെറ്റ് ദിനം

ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇന്റര്‍നെറ്റ് സൊസൈറ്റിയുമാണ് ഈ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്

ഒക്ടോബര്‍ 29 ലോക ഇന്റര്‍നെറ്റ് ദിനമായി ആചരിച്ചുവരുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇന്റര്‍നെറ്റ് സൊസൈറ്റിയുമാണ് ഈ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. 2005 ഒക്ടോബര്‍ 29-നാണ് ആദ്യമായി ഇന്റര്‍നെറ്റ് ദിനം ആചരിച്ചത്. 2005 നവംബറില്‍ ടുണീഷ്യയില്‍ ചേര്‍ന്ന വിവരവിജ്ഞാനസമിതിയുടെ യോഗം ഒക്ടോബര്‍ 29 വിവരവിജ്ഞാന സമിതിയുടെ ആഗോളവ്യാപകദിനമായി ആചരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ ആധുനിക സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ അവഗാഹം ഉണ്ടാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

Comments are closed.