DCBOOKS
Malayalam News Literature Website

കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.
ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വൈറസ് വ്യാപനം പതിമൂന്ന് മടങ്ങ് വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന വിലയിരുത്തി.

നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്. വൈറസിനെതിരായ ചെറുത്ത് നില്‍പ്പില്‍ ഓരോ രാജ്യവും കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ഡബ്ലു.എച്ച്. ഒ അറിയിച്ചു.

2009ല്‍ നിരവധിപ്പേരുടെ ജീവന്‍ അപഹരിച്ച പന്നിപ്പനി(എച്ച്1 എന്‍1) മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

Comments are closed.