DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് പരിസ്ഥിതിദിനാഘോഷം; സുഗതകുമാരിയുടെ കവിതയുമായി അനഘ ജെ.കോലത്ത്


World Environment Day

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതിക്കവിതാലാപനവുമായി യുവ എഴുത്തുകാരി അനഘ ജെ.കോലത്ത്. സുഗതകുമാരിയുടെ ‘മരത്തിനു സ്തുതി’ എന്ന കവിതയാണ് അനഘ ആലപിക്കുന്നത്.

കവിതാലാപനം കാണാം;

 

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം, ബയോകെമിസ്റ്റും കലാകാരനുമായ പ്രണയ് ലാല്‍, യുവ എഴുത്തുകാരി അനഘ ജെ.കോലത്ത് തുടങ്ങിയ പ്രമുഖര്‍ ആഘോഷങ്ങളുടെ ഭാഗമാകും. ‘പാരിസ്ഥിതിക മാര്‍ക്‌സിസം സാധ്യമോ’ എന്ന വിഷയത്തില്‍  വൈകുന്നേരം 7.30ന് സുനില്‍ പി ഇളയിടവും, വൈകുന്നേരം 8.30ന് ‘Growing environmental crisis and potential strategies’എന്ന വിഷയത്തില്‍ പ്രണയ് ലാലും, പ്രഭാഷണം നടത്തും. പ്രഭാഷണം,പുസ്തകവിചാരം, പരിസ്ഥിതിക്കവിതാലാപനം എന്നിവ ആസ്വദിക്കുന്നതിനായി ഇന്ന് തന്നെ ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Comments are closed.