DCBOOKS
Malayalam News Literature Website

ഇന്ന് ലോക നിഘണ്ടു ദിനം; ശരി അറിയാനും ശരിയായി അറിയാനും ഡിസി ബുക്‌സ് ഡിക്ഷ്ണറികള്‍

ഇന്ന് ഒക്ടോബര്‍ 16, ലോക നിഘണ്ടു ദിനം. സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി സി ബുക്‌സ് തയ്യാറാക്കിയ ഡിക്ഷ്ണറികളുടെ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് ഡിസി ബുക്‌സ് എന്നും വായനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. കാലികമായി നിഘണ്ടുക്കളെ പരിഷ്‌കരിക്കാന്‍ എന്നും ഡി.സി ബുക്‌സ് ശ്രദ്ധപുലര്‍ത്താറുണ്ട്.

ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി, ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറി ഫോര്‍ അഡ്വാന്‍സ്ഡ് ലേണേഴ്‌സ്, ഇംഗ്ലീഷ്, ഇംഗ്ലീഷ് മലയാളം ലിറ്റില്‍ ഡിക്ഷ്ണറി, ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം മിനി ഡിക്ഷ്ണറി, ഇംഗ്ലീഷ് മലയാളം ഷോര്‍ട്ട് ഡിക്ഷ്ണറിഡോ. ജോസഫ് എന്‍ കെയുടെ ഹിന്ദി -മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി, ഹിന്ദി മലയാളം ഇംഗ്ലീഷ് മിനി ഡിക്ഷ്ണറി, കൂടാതെ മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി, സംക്ഷിപ്ത ശബ്ദതാരാവലി, ദശമഹാനിഘണ്ടു, ഡിസി ബുക്‌സ് മലയാളം ഇംഗ്ലീഷ് പോക്കറ്റ് ഡിക്ഷ്ണറി തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഡിക്ഷ്ണറികള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ദ്വിഭാഷാ നിഘണ്ടുവാണ്, ടി.രാമലിംഗം പിള്ളയുടെ’ഇംഗ്ലീഷ് – ഇംഗ്ലീഷ് -മലയാളം നിഘണ്ടു’.ബൃഹത്തായ ഒരു ഇംഗ്ലീഷ് -മലയാളം ശബ്ദകോശത്തിന്റെ അഭാവം പരിഹരിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് രാമലിംഗം പിള്ള നിഘണ്ടു നിര്‍മ്മാണത്തിലേക്കു തിരിഞ്ഞത്. ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി ഫോര്‍ അഡ്വാന്‍സ്ഡ് ലേണേഴ്‌സ് രാജ്യത്ത് ലഭ്യമായതില്‍വെച്ച് ഏറ്റവും ആധികാരികവും മികച്ചതുമായ ഡിക്ഷ്ണറികളില്‍ ഒന്നാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഡിക്ഷ്ണറി എഡിറ്റ് ചെയ്തിരിക്കുന്നത് ഡോ. കെ അയ്യപ്പപ്പണിക്കരാണ്.

1978ലാണ്, ഡി.സി. ബുക്‌സ്, രാമലിംഗംപിള്ളയുടെ ഇം.ഇം.മ. നിഘണ്ടു മൂന്നു വാല്യമായി പ്രസിദ്ധപ്പെടുത്തുന്നത്. ഡോ. എന്‍.വി. കൃഷ്ണവാരിയര്‍ പരിഷ്‌കരിച്ച പതിപ്പായിരുന്നു ഇത്. 3300ലധികം പേജുകളോടെ പുറത്തുവന്ന ഈ പതിപ്പിലെ പ്രതികള്‍ സാധാരണക്കാര്‍ മാത്രമല്ല പണ്ഡിതന്‍മാര്‍കൂടി സ്വന്തമാക്കി. ഉള്ളടക്കത്തിലും നിര്‍മ്മാണനിലവാരത്തിലും വിലയിലുമെല്ലാം മറ്റൊരു ഇന്ത്യന്‍ പ്രസാധകനും കഴിയാത്തവിധം ജനങ്ങളെ ആകര്‍ഷിക്കാന്‍ രാമലിംഗംപിള്ളയുടെ ഡിക്ഷണറികള്‍ക്ക് കഴിഞ്ഞു.

മലയാള നിഘണ്ടുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചുരവും പ്രാമാണികത്വവും ലഭിച്ച 2200 ല്‍ പരം താളുകളുള്ള ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി സമ്പൂര്‍ണ്ണ മലയാള നിഘണ്ടുബുക്ക് ചെയ്യാനുള്ള അവസരവും ലോക നിഘണ്ടു ദിനത്തോടനുബന്ധിച്ച് വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 5 ലക്ഷത്തോളം വാക്കുകള്‍, അനായാസേന അര്‍ത്ഥം ഗ്രഹിക്കത്തക്ക രീതിയില്‍, സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച പതിപ്പാകും വായനക്കാര്‍ക്ക് ലഭ്യമാകുക.

Comments are closed.