DCBOOKS
Malayalam News Literature Website

ന്യൂഡൽഹി ലോക പുസ്തക മേള ഫെബ്രുവരി 25 മുതൽ; ശ്രദ്ധേയസാന്നിദ്ധ്യമാകാൻ ഡി സി ബുക്സ്

നാഷണല്‍ ബുക്ക് ട്രസ്റ്റ് (എന്‍.ബി.ടി) ആഭിമുഖ്യത്തില്‍ നടക്കുന്ന ന്യൂഡല്‍ഹി ലോക പുസ്തക മേള 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 5 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ നടക്കും. ശ്രദ്ധേയസാന്നിദ്ധ്യമാകാൻ ഡി സി ബുക്സും. ആളുകളില്‍ പുസ്തകങ്ങളോടും സാഹിത്യത്തോടുമുള്ള സ്‌നേഹം വളര്‍ത്തിയെടുക്കാനും ഇന്ത്യന്‍ ഭാഷകളില്‍ നല്ല സാഹിത്യങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുസ്തകമേള നടക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്‍ഷികത്തെ അനുസ്മരിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ എന്നതാണ് ഈ വര്‍ഷത്തെ ഉത്സവത്തിന്റെ തീം. ന്യൂ ഡല്‍ഹി ലോക പുസ്തകമേളയുടെ 31-ാമത് പതിപ്പാണ് ഈവര്‍ഷം നടക്കുന്നത്.

 

Comments are closed.