DCBOOKS
Malayalam News Literature Website

‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’, ജെഫ് കിന്നിയെ ആവേശത്തോടെ സ്വീകരിച്ച് കൊച്ചി

കുട്ടിവായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരന്‍ ‘വിംപി കിഡി’ ന്റെ എഴുത്തുകാരന്‍ ജെഫ് കിന്നിയെ ആവേശത്തോടെ സ്വീകരിച്ച് കൊച്ചി. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’ എന്ന പേരില്‍ ഡി സി ബുക്സ് സംഘടിപ്പിച്ച മീറ്റ് ദി ഓതര്‍ പ്രോഗ്രാമില്‍ പ്രിയപ്പെട്ട എഴുത്തുകാരനെ ഒരു നോക്ക് കാണാനും സംവദിക്കാനുമായി നിരവധിയാളുകളാണ് എത്തിച്ചേർന്നത്. ജെഫ് ടോക്‌സ് എന്ന സെഷനിൽ എഴുത്തുവഴികളെക്കുറിച്ചും എഴുത്തുജീവിതത്തെക്കുറിച്ചും ജെഫ് കിന്നി സംസാരിച്ചു.

വിംപി കിഡിന്റെ ആരാധകര്‍ക്കായി ഒരുക്കിയ നോ ബ്രെയ്‌നര്‍ ചലഞ്ചിലും, കപ്പ് സ്റ്റോക്കിങ് ചലഞ്ചിലും, ഡ്രോയിങ് ബാറ്റിലിലും നിരവധി കുട്ടികൾ പങ്കെടുത്തു. ബെസ്റ്റ് ലൈബ്രേറിയന്‍ അവാര്‍ഡ് എറണാകുളം ടോക്ക് എച്ച് പബ്ലിക് സ്‌കൂള്‍ ലൈബ്രേറിയന് സമ്മാനിച്ചു.

പരിപാടിയുടെ ഭാഗമായ കുട്ടികൾക്ക് ബുക്ക്മാർക്ക്,  ബാഗ് എന്നിവ വിതരണം ചെയ്തു.

Comments are closed.