DCBOOKS
Malayalam News Literature Website

ഭൂമിയൊന്ന് പിടയുമ്പോള്‍

മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഓര്‍ഹന്‍ പാമുക്
പരിഭാഷ: ജോസഫ് കെ. ജോബ്‌

രാത്രിയിലും പ്രഭാതത്തിലും ഇടവിട്ടിടവിട്ട് മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. ഭൂകമ്പത്തിന്റെ യാതനകളുടെ മേല്‍, മരിച്ചവരുടെയും മരണാസന്നരുടെയും മേല്‍, രണ്ടോ മൂന്നോ നിലകളുള്ള വീടുകളുടെയും പത്ത് പതിനാറ് ബ്ലോക്കുകളുടെയും അവശിഷ്ടങ്ങള്‍ക്കുമേല്‍ മഞ്ഞ് പതിയെ ഒരു പുതപ്പ് വിരിച്ചിടുന്നു. രാത്രിയില്‍ എപ്പോഴോ ഞൊടിയിട കൊണ്ട് തകര്‍ന്നുവീണതാണ് ഈ ബ്ലോക്കുകളെല്ലാം. വീഡിയോ എടുക്കാന്‍ വന്ന മനുഷ്യന് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇടുങ്ങിയതും ഭയാനകവുമായ കനത്ത കോണ്‍ക്രീറ്റ് കൂനയില്‍ നിന്ന് അവളെ രക്ഷപ്പെടുത്തിയെടുക്കാന്‍ അയാള്‍ക്ക് ഒറ്റയ്ക്ക് കഴിയുകയില്ല. അവര്‍ ഇരുവരും നിശബ്ദരായി. അവളുടെ കണ്ണുകള്‍ മെല്ലെ തിളങ്ങാന്‍ തുടങ്ങി. അപ്പോഴും ക്ഷീണവും തളര്‍ച്ചയും വേദനയും അവളുടെ മുഖത്ത് ആവരണം ചെയ്യപ്പെട്ടുകിടക്കുന്നുണ്ട്: തുര്‍ക്കിയിലുണ്ടായ ഭയാനകമായ ഭൂകമ്പദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ന്യുയോര്‍ക്ക് ടൈംസില്‍ എഴുതിയ (2023 ഫെബ്രുവരി 11) ലേഖനത്തിന്റെ പരിഭാഷ.

അവള്‍ക്ക് പത്തോ പന്ത്രണ്ടോ മാത്രമേ വയസ്സ് ഉണ്ടാവുകയുള്ളൂ. സങ്കടക്കണ്ണുകളുള്ള പെണ്‍കുട്ടി. കാമറഫോണിലേക്ക് പാളിനോക്കുമ്പോള്‍ അവള്‍ മെല്ലെയൊന്ന് അനങ്ങി. ഓരോ അനക്കത്തിലും അവളുടെ ഭാവചലനങ്ങള്‍ വേഗത കുറഞ്ഞതും നിരുന്മേഷവുമായിത്തീര്‍ന്നു. വീഡിയോ എടുക്കാന്‍ ചെന്നയാള്‍ അവളെ കണ്ട് അമ്പരപ്പോടെ നിലവിളിച്ചു:

”ഇവിടെ ഒരാളുണ്ട്, ഇവിടെ ഒരാളുണ്ട്.”

അത് കേള്‍ക്കാന്‍ ചുറ്റിലും മറ്റാരുമുണ്ടായിരുന്നില്ല. മങ്ങിയ വെളിച്ചവും മഞ്ഞുവീഴ്ചയുടെ നിശ്ശബ്ദതയും മാത്രം. 7.8 ഉം 7.5 ഉം തീവ്രതയുള്ള രണ്ടു ഭൂകമ്പങ്ങളില്‍ തകര്‍ന്നുപോയ പ്രദേശമായ തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ എവിടെയോ ഉള്ളതാണ് ഈ സ്ഥലം.

പെണ്‍കുട്ടിക്ക് അരികിലേക്ക് ആ മനുഷ്യന്‍ നടന്നടുത്തു. നെഞ്ചിന് താഴെയുള്ള ശരീരഭാഗങ്ങള്‍ കോണ്‍ക്രീറ്റിനടിയില്‍ പെട്ടുകിടക്കുന്ന പാവം പെണ്‍കുട്ടി. അവര്‍ക്ക് പരസ്പരം അറിയില്ലെന്ന് വ്യക്തം.

”നിനക്ക് ദാഹിക്കുന്നുണ്ടോ?” അയാള്‍ ചോദിച്ചു.

”എനിക്ക് തണുപ്പു തോന്നുന്നു.” പെണ്‍കുട്ടി മറുപടി പറഞ്ഞു.

”എന്റെ സഹോദരനും ഇവിടെയുണ്ട്.”

”നിനക്ക് അനങ്ങാന്‍ കഴിയുന്നുണ്ടോ?”

”ഇല്ല” ക്ഷീണസ്വരത്തില്‍ അവള്‍ പറഞ്ഞു. മങ്ങിയ ശബ്ദം കൊണ്ടുപോലും തന്റെ സാന്നിധ്യമറിയിക്കാന്‍ അവള്‍ കിണഞ്ഞു ശ്രമിച്ചു. അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നേരിയ ലാഞ്ചനപോലും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലുമണിക്കാണ് ആദ്യത്തെ ഭൂചലനമുണ്ടായത്. ഇപ്പോള്‍ പാതിദിവസം കഴിഞ്ഞിരിക്കുന്നു. ഇനി വൈകാതെ സന്ധ്യയാകും.

”നിന്റെ കാലുകള്‍ ചലിപ്പിക്കാനാകുമോ?”

‘ബുദ്ധിമുട്ടാണ്’. അവള്‍ മെല്ലെ പറഞ്ഞു. അവള്‍ പറഞ്ഞത് മനസ്സിലാക്കാനും കുറച്ച് പ്രയാസമായിരുന്നു. അവളുടെ മുഖത്ത് ഏതോ പുതിയ ഭാവം. എന്തോ മറയ്ക്കുന്നതുപോലെയോ വ്യക്തിപരമായ എന്തോ ന്യൂനതയില്‍ വിഷണ്ണയായതുപോലെയോ ആയിരുന്നു അവളുടെ ഭാവം.

രാത്രിയിലും പ്രഭാതത്തിലും ഇടവിട്ടിടവിട്ട് മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. ഭൂകമ്പത്തിന്റെ യാതനകളുടെ മേല്‍, മരിച്ചവരുടെയും മരണാസന്നരുടെയും മേല്‍, രണ്ടോ മൂന്നോ നിലകളുള്ള വീടുകളുടെയും പത്ത് പതിനാറ് ബ്ലോക്കുകളുടെയും അവശിഷ്ടങ്ങള്‍ക്കുമേല്‍ മഞ്ഞ് പതിയെ ഒരു പുതപ്പ് വിരിച്ചിടുന്നു. രാത്രിയില്‍ എപ്പോഴോ ഞൊടിയിട കൊണ്ട് തകര്‍ന്നുവീണതാണ് ഈ ബ്ലോക്കുകളെല്ലാം.

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Comments are closed.