DCBOOKS
Malayalam News Literature Website

ഹൃദയത്തിലേക്ക് മെഴുകുതിരി വെട്ടം പോലെ പ്രകാശിപ്പിച്ച കഥകള്‍

നമ്മൾ എവിടെയോ കണ്ടതോ അനുഭവിച്ചതോ ആയ ഒരു തോന്നൽ മനസ്സിൽ ഉളവാക്കുന്ന കഥകൾ

വി.ജെ.ജയിംസിൻ്റെ ‘വ്യാകുലമാതാവിൻ്റെ കണ്ണാടിക്കൂട്’ എന്ന കഥാസമാഹാരത്തിന്  സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം 

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരൻ വി.ജെ.ജയിംസിൻ്റെ ‘വ്യാകുലമാതാവിൻ്റെ കണ്ണാടിക്കൂട്’എന്ന കഥാസമാഹാരത്തിലെ കഥകൾ നമ്മൾ എവിടെയോ കണ്ടതോ അനുഭവിച്ചതോ ആയ ഒരു തോന്നൽ മനസ്സിൽ ഉളവാക്കുന്നു. വി.ജെ ജയിംസ് കഥാസമാഹാരത്തിലെ ആമുഖത്തിൽ പറയുന്നു. ചിലപ്പോൾ തുച്ഛവും ചിലപ്പോൾ ഭീമവുമായ തട്ടിപ്പറിച്ചു കൊണ്ടാണ് കഥ ഒരുവനിൽ പ്രവേശിക്കുന്നത്. ഒരു വാക്ക്, ഒരു സന്ദർഭം, ഒരനുഭവം, Textഒരു സ്വപ്നം ഒക്കെ കഥയിലേക്കുള്ള പൂട്ടു തുറന്നെന്നു വരാം.ഓർത്തെടുത്താൽ ഓരോ കഥയുടെ പിറവിക്ക് പിന്നിലുമുണ്ട് പറഞ്ഞതിനെക്കാൾ വിചിത്രമായ പറയാത്ത കഥകൾ.അതിനാൽ കഥയും ജീവിതവും രണ്ടല്ല തന്നെ . പരസ്പരം കൂടിക്കുഴഞ്ഞും സ്ഥലകാലങ്ങളെ തെറ്റിച്ചും അവ ഒന്നിൽ നിന്ന് ഒന്നിലേക്ക് പ്രവേശിച്ച് വളരുന്നു.

വായനക്കാരിൽ ആവേശം ഉണർത്തി കഥകളിലേക്ക് പ്രവേശിക്കാനുള്ള ആമുഖം പതിനൊന്നു കഥകളുടെ ഒപ്പം ഹൃദയത്തിൽ സൂക്ഷിക്കാം. കഥാ വിവരണ ശൈലിയിൽ വേറിട്ട് നിൽക്കുന്ന കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഹൃദയത്തിൽ കനൽ പോലെ നീറിപ്പിടിച്ചിരിക്കുന്നതായി വായനക്കാർക്ക് അനുഭവപ്പെടും. തൻ്റെ കലാവാസനയെ നിരന്തരം ചിന്തയിലിട്ട് പാകപ്പെടുത്തിയെടുക്കുന്നതിലാണ് അതിന് അദ്ധേഹത്തിന് കഴിയുന്നത് . ജീവിക്കുന്ന നാട്ടിലേയും ജനിച്ച നാട്ടിലേയും സഞ്ചരിച്ച നാട്ടിലേയും മനുഷ്യരുടെ ജീവിതത്തിൽ നിന്ന് കണ്ടെത്തിയത് കലാപരമായി ആവിഷ്ക്കരിച്ചിരിയ്ക്കുന്നു. ഇവിടെ നാം തന്നെ കഥാപാത്രങ്ങൾ ആകുന്നു. ഹൃദയത്തിലേയ്ക്ക് മെഴുക് തിരി വെട്ടം പൊലെ പ്രകാശിപ്പിച്ച കഥാസമാഹാരത്തിന് ആശംസകൾ.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.