DCBOOKS
Malayalam News Literature Website

വിദ്വാന്‍ കെ.പ്രകാശത്തിന്റെ ‘വ്യാസമഹാഭാരതം- മഹാഭാരതകഥ’

ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്‍പ്പെടുന്ന ഇതിഹാസകാവ്യത്തിന്റെ ഗദ്യവിവര്‍ത്തനമാണ് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിച്ച
വ്യാസമഹാഭാരതം മഹാഭാരതകഥ. പുസ്തകംപ്രിന്റ് ഓണ്‍ ഡിമാന്‍ഡ് വ്യവസ്ഥയില്‍
വ്യവസ്ഥയില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്ന 15 പേര്‍ക്ക് ഇന്ന് തന്നെ പുസ്തകം അയക്കും. തുടര്‍ന്നുള്ള ഓര്‍ഡറുകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ പുസ്തകം ലഭ്യമാക്കും. മറ്റുപല മഹാഭാരത വ്യാഖ്യാനങ്ങളും ശ്രീകൃഷ്ണന്റെ പൂര്‍വ്വകാലചരിത്രം പറയുന്ന ഹരിവംശകഥയെ ഒഴിവാക്കുമ്പോള്‍ അതുകൂടി ഉള്‍ക്കൊള്ളിച്ചാണ് വിദ്വാന്‍ കെ.പ്രകാശം ഈ ബൃഹദ് സമാഹാരം രൂപപ്പെടുത്തിയിരിക്കുന്നത്.

സര്വ്വചരാചരങ്ങളെക്കുറിച്ചും മനുഷ്യബന്ധങ്ങളെയും അവരുടെ അന്തര്ഗ്ഗതങ്ങളെയുംകുറിച്ചും സമസ്തശാസ്ത്രങ്ങളെക്കുറിച്ചും കഥാരൂപത്തില് പറഞ്ഞു നല്കുകയാണ് മഹാഭാരതത്തിലൂടെ. ആയിരക്കണക്കിന് കഥകളും ഉപകഥകളും നിറഞ്ഞ ഈ കൃതി പൂര്ണ്ണമായും ലളിതഭാഷയില് പറയുകയാണ് വിദ്വാന് കെ.പ്രകാശം. മനോഹരമായ ചിത്രങ്ങളും അനുബന്ധങ്ങളും കുറിപ്പുകളും കൃതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരന് ആര്ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളാണ് പ്രധാന ആകര്ഷണം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

Comments are closed.