DCBOOKS
Malayalam News Literature Website

‘വിഷാദം പഠനങ്ങള്‍ അനുഭവങ്ങള്‍’; കവര്‍ച്ചിത്രപ്രകാശനം ജൂണ്‍ 2ന്

‘വിഷാദം പഠനങ്ങള്‍ അനുഭവങ്ങള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവര്‍ച്ചിത്രപ്രകാശനം ജൂണ്‍ 2 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എതിരന്‍ കതിരവന്‍, കനി കുസൃതി, വിനയ് ഫോര്‍ട്ട്, ജോളി ചിറയത്ത്, രേഖാ രാജ്, ഷീബ കെ എം, എന്‍ പി ആഷ്ലി, സമീര്‍ മേച്ചേരി എന്നിവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ നിര്‍വ്വഹിക്കും. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം റാഷിദ നസ്രിയയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

എതിരന്‍ കതിരവന്‍, ഡോ ജയശ്രീ, എ. കെ, ഷൗക്കത്ത്, ശീതള്‍ ശ്യാം, മൃദുലാദേവി എസ് , താനിയ കെ ലീല , അരുണ്‍ലാല്‍ മൊകേരി, ഇന്ദു രമ വാസുദേവന്‍, ഡോ ജോസ്റ്റിന്‍ ഫ്രാന്‍സിസ്, രേഖാ രാജ്, സീന പനോളി, ബിനു ആനമങ്ങാട്, റിനി രവീന്ദ്രന്‍, യാമി ബാല, ശാലിനി രഘുനന്ദനന്‍, നിധി ലളിതന്‍, കൃഷ്ണ, ദീപിക എ എസ്, ദിയ, ശ്യാം സോര്‍ബ, മാതുലാമണി, കനി കുസൃതി, റാഷിദ നസ്രിയ എന്നിവരുടെ എഴുത്തുകളാണ് ‘വിഷാദം പഠനങ്ങള്‍ അനുഭവങ്ങള്‍’ പുസ്തകം.

Comments are closed.