DCBOOKS
Malayalam News Literature Website

വിജയദശമി ദിനത്തില്‍ ഡി സി ബുക്‌സില്‍ എഴുത്തിനിരുത്താം

വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്നതിനുള്ള സൗജന്യവേദിയൊരുക്കുകയാണ്  മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി.സി ബുക്‌സാണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടര്‍ന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി.സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീന മാതൃക നല്കി സ്വന്തം സ്ഥാപനത്തിന്റെ മുന്‍പിലുള്ള സരസ്വതി മണ്ഡപത്തില്‍ നൂറുകണക്കിനു കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്കിയത്. ഇന്നും ആ മാതൃക ഡി.സി ബുക്‌സ് പിന്തുടരുന്നു.

ഈ വര്‍ഷവും വിദ്യാരംഭ ചടങ്ങിന് പ്രഗല്‍ഭവ്യക്തികളാണ് ആചാര്യസ്ഥാനം അലങ്കരിക്കുന്നത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍  സേതു, എഴുത്തുകാരനും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. ബി.അശോക് ഐ.എ.എസ്, അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ എന്നിവരാണ് വിദ്യാരംഭ ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്. 2018 ഒക്ടോബര്‍ 19-ന് രാവിലെ എട്ട് മണി മുതല്‍ ഡി.സി ബുക്‌സ് ആസ്ഥാനത്തുള്ള സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ഡി.സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

രജിസ്‌ട്രേഷന്‍ വിഭാഗം (വിദ്യാരംഭം)
ഡി സി ബുക്‌സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം- 01

വിളിയ്ക്കേണ്ട നമ്പര്‍:0481 2562114, 9072351755

ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി സന്ദർശിക്കുക: https://www.dcbooks.com/vidyarambham-2018

Comments are closed.