DCBOOKS
Malayalam News Literature Website

വെട്ടം മാണി ജന്മശതാബ്ദി; സമ്മേളനം ജനുവരി 28ന്

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചയിതാവ് വെട്ടം മാണി യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 2023 ജനുവരി 28 ശനിയാഴ്ച 2.30ന് പുതുപ്പള്ളിയിൽ ചേരുന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് പുരാണിക് എന്‍സൈക്ലോപീഡിയ.  ഭാരതീയഭാഷകളിലെന്നല്ല ലോകഭാഷകളില്‍ത്തന്നെ ഈ പുരാണവിജ്ഞാനകോശത്തിനു സമാനമായി മറ്റൊരു കൃതിയില്ല.

Comments are closed.