DCBOOKS
Malayalam News Literature Website

വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം∙ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേത‍ൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മുസ്‍‌‌ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കെപിസിസി നേതൃമാറ്റം പിന്നീട്.

യുവ എം.എല്‍.എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.

Comments are closed.