DCBOOKS
Malayalam News Literature Website

വായനാവാരം വായനാതാരത്തില്‍ ഇന്ന് മമ്മൂട്ടി

Mammootty

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം  വായനാതാരത്തില്‍  ഇന്ന് നടന്‍ മമ്മൂട്ടി പങ്കെടുക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി
മലയാളിയോടൊപ്പമുള്ള പേരുകളില്‍ ഒന്നാണ് മമ്മൂട്ടി.  ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര  എന്ന പുസ്തകത്തിലെ ഒരുഭാഗം   താരം  ആരാധകര്‍ക്കായി പരിപാടിയില്‍ അവതരിപ്പിക്കും. വൈകുന്നേരം ആറുമണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീര്‍ത്തിരിക്കുന്ന ആഖ്യാനമാണ്  ഫ്രാന്‍സിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത്.

‘വായനാവാരം വായനാതാരം ’  ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Comments are closed.