DCBOOKS
Malayalam News Literature Website
Rush Hour 2

‘വന്നേരിനാട്’; പ്രീബുക്കിങ് ആരംഭിച്ചു

കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രം ‘വന്നേരിനാടി‘ – ന്റെ പ്രീബുക്കിങ് ആരംഭിച്ചു. പി.കെ.എ.റഹീമാണ് Textപുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കോപ്പികൾ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും വായനക്കാർക്ക് പ്രീബുക്ക് ചെയ്യാം. 888 പേജുകളുള്ള പുസ്തകം ഹാർഡ് ബൗണ്ട് എഡിഷനായാണ് വായനക്കാരിലെത്തുന്നത്. 999 രൂപ വിലയുള്ള ‘വന്നേരിനാടി’ – ന്റെ പ്രീബുക്കിങ് വില 849 രൂപയാണ്.

കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികമായും എങ്ങനെ ഉണര്‍ന്നുവന്നുവെന്നും ഉയര്‍ന്നുവന്നുവെന്നും അന്വേഷിക്കുന്ന ബൃഹദ്ഗ്രന്ഥമാണ് ‘വന്നേരിനാട്’. നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന അപൂര്‍വ്വകൃതി.

പ്രീബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.