DCBOOKS
Malayalam News Literature Website

പ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം എന്‍. ശശിധരന്

പ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.ശശിധരന്. നിരൂപണം, നാടകം, തിരക്കഥ, വിവര്‍ത്തനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, എന്‍. പ്രഭാകരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. 2019 ജനുവരി മൂന്നിന് പാലാരിവട്ടം പി.ഒ.സിയില്‍ ചേരുന്ന വാങ്മയത്തിന്റെ പ്രതിമാസ കൂട്ടായ്മയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരിലാണ് എന്‍. ശശിധരന്‍ ജനിച്ചത്. നീണ്ടകാലം അധ്യാപകനായിരുന്നു. ചരിത്രഗാഥ, ഉഷ്ണകാലം, വാണിഭം, അടുക്കള, ഹിംസാടനം, രാവണന്‍കോട്ട, ഏകാന്തത, പച്ചപ്ലാവില, ജീവചരിത്രം, ജാതിഭേദം, നാട്ടിലെ പാട്ട്, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം എന്നിവയാണ് പ്രധാന നാടകങ്ങള്‍. കഥ: കാലം പോലെ, മെതിയടി, മഷി, വാക്കില്‍ പാകപ്പെടുത്തിയ ചരിത്രം, ഏകാന്തതപോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല, പുസ്തകങ്ങളും മനുഷ്യരാണ്, കപ്പല്‍ച്ചേതം വന്ന നാവികന്‍ എന്നീ ലേഖന സമാഹാരങ്ങളും നെയ്ത്തുകാരന്‍, അവനവന്‍ എന്നീ തിരക്കഥകളും രചിച്ചിട്ടുണ്ട്. 1998-ലെ ചെറുകാട് പുരസ്‌കാരം ലഭിച്ചിരുന്നു.

Comments are closed.