DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘വൈക്കം സത്യഗ്രഹം’പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്തു

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച, പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷ വേളയിൽ വെച്ചാണ് പ്രകാശനം നടന്നത്.

സാമ്പത്തികസഹായവും മറ്റും അദ്ദേഹം നല്‍കുകയുണ്ടായി. ബോധേശ്വരന്‍, ഡോ.വേലുക്കുട്ടി അരയന്‍, ഗാന്ധിദാസ് മുത്തുസ്വാമി തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനേകം മഹത്തുക്കള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തി.

ഇന്ത്യയില്‍ നടന്ന ഏറ്റവും ശക്തമായ സമരങ്ങളില്‍ ഒന്നായ വൈക്കം സത്യഗ്രഹസമരം 1925 നവംബര്‍ 23-ന് ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിച്ചു. വൈകാതെ വൈക്കം ക്ഷേത്രവീഥികള്‍ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ക്കായി തുറക്കപ്പെട്ടു. ഇന്ത്യന്‍ ജനതയെ നവോത്ഥാനത്തിലേക്ക് കൈപിടിച്ചു നടത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം ആയിരുന്നു വൈക്കം സത്യഗ്രഹം. മഹത്തായ ആ സമരചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ഒരു പുസ്തകത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് അനേക വര്‍ഷത്തെ ഗവേഷണത്തിലൂടെ നിരവധി രേഖകളും പുസ്തകങ്ങളും മറ്റും പരിശോധിച്ച് അതിയമാന്‍ തയ്യാറാക്കിയ ഈ തമിഴ്കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ഇനിയും സഫലമാകേണ്ട, എല്ലാ അര്‍ത്ഥത്തിലുമുള്ള സാമൂഹികതുല്യതയ്ക്കുവേണ്ട നവോത്ഥാനത്തിനായി ഈ പുസ്തകം പ്രചോദനമാകുമെന്ന് പ്രത്യാശിക്കുന്നു.

Comments are closed.