DCBOOKS
Malayalam News Literature Website

‘മിഷന്‍ കൊങ്കണ്‍’, ഒടിയന് ശേഷം ടിഡി രാമകൃഷ്ണന്റെ രചനയിൽ വി എ ശ്രീകുമാര്‍ ബോളിവുഡിലേക്ക്

മിഷൻ കൊങ്കൺ എന്ന പേരിൽ മാപ്പിള ഖലാസികളുടെ സാഹസിക കഥ സിനിമയാക്കാനൊരുങ്ങി വിഎ ശ്രീകുമാർ. പ്രശസ്ത നോവലിസ്റ്റ് ടിഡി രാമകൃഷ്ണനാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഒടിയനു ശേഷം എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ വിഎ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലാണ് യാഥാർത്ഥ്യമാകുന്നത്.

ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയിൽ കഥാപാത്രങ്ങളാകുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ താരനിര പിന്നീട് അനൗൺസ് ചെയ്യും. വാർത്താകുറിപ്പിലൂടെ വിഎ ശ്രീകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മനുഷ്യാൽഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളിൽ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകർഷണ നിയമങ്ങൾക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകർക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികൾ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.

ഹോളിവുഡ് ടെക്‌നീഷ്യൻമാരുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറിൽ രത്‌നഗിരി, ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും എന്നും വാർത്താകുറിപ്പിൽ പറയുന്നു.

ടിഡി രാമകൃഷ്ണന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

The heroic tales of Mappila Khalasis..When our Nation’s security is threatened.

Posted by V A Shrikumar on Thursday, September 3, 2020

Comments are closed.