DCBOOKS
Malayalam News Literature Website

വി.പി.മേനോന്‍: ആധുനിക ഇന്ത്യയുടെ ശില്പി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ V P Menon The Unsung Architect of Modern India എന്ന കൃതിയുടെ രചയിതാവും ചരിത്രപണ്ഡിതയുമായ നാരായണി ബസുവുമായി ഹര്‍ഷാദ് എം.ടി. അഭിമുഖസംഭാഷണം നടത്തി. വി പി മേനോന്‍:ആധുനിക ഇന്ത്യയുടെ ശില്പി എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന വ്യക്തിയായിരുന്നു വി.പി മേനോന്‍ എന്ന് അദ്ദേഹത്തിന്റെ പൗത്രി കൂടിയായ നാരായണി ബസു അഭിപ്രായപ്പെട്ടു. സര്‍ദാര്‍ വല്ലഭായി പട്ടേലുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന വി പി മേനോന്‍, തന്റെ ആദര്‍ശം കൊണ്ടാണ് മറ്റുള്ളവരെ ആകര്‍ഷിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വി.പി മേനോന്‍ അദ്ദേഹത്തേക്കാള്‍ പട്ടേലിനോടാണ് അനുഭാവം പ്രകടിപ്പിച്ചിരുന്നത്. ഒരു മണിക്കൂറിനുള്ളില്‍ സദസ്സിനറിയാത്ത വി പി മേനോനെ പരിചയപ്പെടുത്തുകയായിരുന്നു നാരായണി ബസു.വി.പി.മേനോന് മുഹമ്മദാലി ജിന്നയുമായുണ്ടായിരുന്ന സൗഹൃദം ഇന്ത്യാവിഭജനത്തോടെ നഷ്ടമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.