DCBOOKS
Malayalam News Literature Website

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 4ന്

Civil Services Exam

കോവിഡ്19 ഭീതിയെ തുടര്‍ന്നു മാറ്റിവയ്‌ക്കേണ്ടിവന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനായിരിക്കും പരീക്ഷ. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ അടുത്ത വര്‍ഷം ജനുവരി എട്ടിന് നടക്കും. പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള തീയതി പിന്നീട് അറിയിക്കും

പ്രിലിമിനറി പരീക്ഷ മേയ് 31ന് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി മെയ് 20ന് കമ്മീഷന്‍ യോഗം ചേര്‍ന്ന് പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇത് നീട്ടിവെക്കുകയായിരുന്നു.

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കായി പത്തു ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനുവരി ഫെബ്രുവരി മാസങ്ങളിലായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. മാര്‍ച്ചില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാത്തി മെയ് 31 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാ തിയതിയും ഉടന്‍ പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.upsc.gov.in

 

Comments are closed.