DCBOOKS
Malayalam News Literature Website

എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശനം ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‌റെ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു. ഗോവിന്ദ് ഡിസി- യില്‍ നിന്നും എം കെ സ്റ്റാലിന്‍ പുസ്തകം സ്വീകരിച്ചു. ചെന്നൈയില്‍ എം.കെ. സ്റ്റാലിന്റെ വസതിയിലാണ് പ്രകാശനചടങ്ങ് നടന്നത്. ഡി സി Textബുക്‌സാണ് പ്രസാധകര്‍. വിവര്‍ത്തനം: ബാബുരാജ് കളമ്പൂര്‍.

ദ്രാവിഡം ഒരു മഹത്തായ സാംസ്‌കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡ മുന്നേറ്റ കഴകം. അതിന്റെ ഉൽപ്പത്തിക്കും വളർച്ചയ്ക്കും അതിനൊപ്പം തമിഴകത്തിൽ സംഭവിച്ച മാറ്റങ്ങൾക്കും ആധാരശിലയായി വർത്തിച്ച വ്യക്തിയായിരുന്നു കലൈഞർ എം. കരുണാനിധി. ചരിത്രപരമായ ആ പരിണാമങ്ങൾ ഏറ്റവും അടുത്തുനിന്നു കാണാൻ ഭാഗ്യം സിദ്ധിക്കുകയും ആ പ്രസ്ഥാനത്തിന്റെ താഴേത്തട്ടിൽനിന്നു പടിപടിയായുയർന്ന് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന നേതാവാണ് എം.കെ. സ്റ്റാലിൻ. തന്റെ ഇരുപത്തിമൂന്നാം വയസ്സുവരെയുള്ള ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഉങ്കളിൽ ഒരുവൻ എന്ന ഈ ആത്മകഥ. വ്യക്തിയും സമൂഹവും ഒന്നായിത്തീരുന്ന സവിശേഷതയാണ് ഈ ഗ്രന്ഥം നമുക്കു കാട്ടിത്തരുന്നത്. വെറുമൊരു ആത്മകഥ എന്നതിലുപരി തമിഴകത്തിന്റെ സമഗ്രമായ രാഷ്ട്രീയചരിത്രംകൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്. വിവർത്തനം: ബാബുരാജ് കളമ്പൂർ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.