DCBOOKS
Malayalam News Literature Website

ഉദയം കാണാൻ ഉറക്കമൊഴിച്ചവർ: ശ്രദ്ധ നേടി പി.കെ. പാറക്കടവ് എഴുതിയ കഥ

ഒടുവില്‍ കര്‍ഷകരുടെ സമരവീര്യത്തിനു മുന്നില്‍ മുട്ടുമടക്കി വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. കര്‍ഷക സമരം ഒരു വര്‍ഷം തികയാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ കീഴടങ്ങിയത്. കര്‍ഷകവിജയത്തെ അനുമോദിച്ചുകൊണ്ട് പി കെ പാറക്കടവ് എഴുതിയ കഥയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘ഉദയം കാണാന്‍ ഉറക്കമൊഴിച്ചവര്‍’ എന്ന തലക്കെട്ടോടുകൂടി അദ്ദേഹം എഴുതിയ കഥയക്ക് ഇന്ന് പ്രസക്തിയേറെയാണ്.

കഥ വായിക്കാം

ഉദയം കാണാൻ ഉറക്കമൊഴിച്ചത്

വെറുതെയായില്ല.
പഴയ ചാണകമുറങ്ങൾ കൊണ്ട്
സൂര്യനെ മറക്കാമെന്ന്
വ്യാമോഹിച്ചവർ
അടിയറവോതേണ്ടി വന്നു.
ഉയിർത്തെഴുന്നേൽക്കുന്ന
രോഷങ്ങളെ
വെടിയുണ്ടകൾ കൊണ്ട്
വീഴ്ത്താനായില്ല.
വയലിലെ ധാന്യമണികൾ പോലെ
മരിച്ചവർ മുളച്ചു വന്നു.
കനത്ത കതിർക്കുലകളായി
സിംഹാസനത്തിലിരിക്കുന്നവരുടെ
സ്വാസ്ഥ്യം കവർന്നു.
മണ്ണിൽ സ്വർണം വിളയിക്കുന്ന
കർഷകനെ തോൽപ്പിക്കാനാവില്ലെന്ന്
കതിർക്കുലകൾ കാറ്റിൽ പറഞ്ഞു.
മണ്ണിൽ കലപ്പ കൊണ്ടെഴുതുന്ന,
പൊരുതുന്ന കർഷകൻ്റെ നിഘണ്ടുവിൽ
പരാജയം എന്ന വാക്കില്ല.

Comments are closed.