DCBOOKS
Malayalam News Literature Website

വായന ശീലമാക്കുന്ന യാത്രക്കാര്‍ക്ക് രണ്ടു മില്യണ്‍ നോല്‍ പ്ലസ് പോയിന്റുകള്‍!

 ചിത്രത്തിന് കടപ്പാട്

ചിത്രത്തിന് കടപ്പാട്

സ്ഥിരമായി പൊതുഗതാത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ദുബൈ യാത്രികര്‍ക്കായി വായനാ ചലഞ്ച് ഒരുക്കി അധികൃതര്‍. യു.എ.ഇ വായന മാസാചാരണത്തോടനുബന്ധിച്ചാണ് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇത്തരമൊരു ചലഞ്ച് ഒരുക്കിയിരിക്കുന്നത്. വായന ശീലമാക്കുന്ന യാത്രക്കാര്‍ക്ക് രണ്ടു മില്യണ്‍ നോല്‍ പ്ലസ് പോയിന്റുകളാണ് സമ്മാനമായി ലഭിക്കുക. ഇതു പണമാക്കി മാറ്റി നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാം. ഒപ്പം 12,000 അംഗീകൃത ഔട്ട്‌ലെറ്റുകളില്‍ പര്‍ച്ചേസ് നടത്തുന്നതിനും ഈ പോയിന്റുകള്‍ ഉപയോഗിക്കാം.

വായന മാസത്തിന്റെ ഭാഗമായി റീഡ് വിത്ത് ആര്‍.ടി.എ മൊബൈല്‍ ആപ്പ് ആര്‍.ടി.എ പരിഷ്‌കരിച്ചിട്ടുണ്ട്. 600ല്‍പരം പുതിയ ഇ-പബ്ലിക്കേഷന്‍ ഉള്ളടക്കങ്ങള്‍, അറബി-ഇംഗ്ലീഷ് ഓണ്‍ലൈന്‍ പുസ്തകങ്ങള്‍, ഓഡിയോ ബുക്കുകള്‍, വീഡിയോകള്‍, മറ്റു ലേഖനങ്ങള്‍ തുടങ്ങി നവീകരിച്ച എഡിഷനില്‍ വലിയ മാറ്റങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ആര്‍.ടി.എ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പതിവായി വായിക്കുന്ന ഉപയോക്താക്കള്‍ക്കും അതോറിറ്റിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ വായനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും സെര്‍കോയുമായി സഹകരിച്ച്, സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Comments are closed.