DCBOOKS
Malayalam News Literature Website

ഇത് തുര്‍ക്കി മോഡല്‍ ലൈബ്രറി, കുപ്പയിലെ മാണിക്യങ്ങള്‍ ചേര്‍ത്തൊരുക്കിയ പുസ്തകകോട്ട!

ഇവിടെ പുസ്തകങ്ങള്‍ അനാഥമാകില്ല, ഉപേക്ഷിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് വീടൊരുക്കി തുര്‍ക്കിയിലെ ഒരുകൂട്ടം ശുചീകരണത്തൊഴിലാളികള്‍. പുസ്തകങ്ങള്‍ കാലാതീതമാണെന്ന് പ്രവര്‍ത്തികൊണ്ട് അവര്‍ തെളിയിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലാണ് ലോകശ്രദ്ധയാകര്‍ഷിച്ച ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.

മാലിന്യങ്ങള്‍ക്കൊപ്പം പലപ്പോഴും പുസ്തകങ്ങള്‍പോലെ അമൂല്യമായ ചില സമ്പാദ്യങ്ങളും വന്നുചേരാറുണ്ട്. പക്ഷേ തുര്‍ക്കിയിലെ ശുചീകരണത്തൊഴിലാളികള്‍  ആ കുപ്പയിലെ മാണിക്യത്തെ തിരിച്ചറിയുകയും അവ കൂട്ടിവച്ച് വലിയൊരും പുസ്തകകോട്ട തീര്‍ക്കുകയും ചെയ്തു. ഉപേക്ഷിച്ച പുസ്തകങ്ങള്‍ ചേര്‍ത്തൊരുക്കിയ ലൈബ്രറി വളരെ വേഗം ജനശ്രദ്ധ നേടി. ഇതോടെ പലരും അവരുടെ പഴയ പുസ്തകങ്ങള്‍ ശേഖരത്തിലേക്ക് സംഭാവന ചെയ്തു. തുടക്കത്തില്‍, തുര്‍ക്കിയിലെ ശുചീകരണത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും മാത്രമേ ലൈബ്രറി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇന്ന് പുസ്തകസ്‌നേഹികളായ ആര്‍ക്കും ഇവിടെ പ്രവേശനമുണ്ട്.

വ്യത്യസ്ത വിഭാഗങ്ങളിലായി 25,000 ത്തോളം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ഉപേക്ഷിക്കപ്പെടുന്ന, ചപ്പുചവറൂ കൂനകളിലേക്ക് വലിച്ചെറിയുന്ന പുസ്തകങ്ങള്‍ക്ക് നിരവധി തൊഴിലാളികള്‍ നാഥനായെത്തി.

Comments are closed.