DCBOOKS
Malayalam News Literature Website

2020-ലെ മികച്ച യാത്രാ പുസ്തകങ്ങള്‍ ഇവിടെയുണ്ട്!

2020-ല്‍ പുറത്തിറങ്ങിയ എല്ലാ യാത്രാവിവരണ പുസ്തകങ്ങളെയും പരിചയപ്പെടാം വിളവെടുപ്പ് 2020 ലൂടെ.

അക്രോപോളിസ്- സെബാസ്റ്റിയന്‍ പോള്‍ ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗ്രീസിന്റെ സംസ്‌കാരത്തിലൂടെയും ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുന്ന യാത്രാവിവരണം.

സില്‍ക്ക് റൂട്ട്, ബൈജു എന്‍ നായര്‍ സഹസ്രാബ്ദാങ്ങളുടെ ചരിത്രമുറങ്ങുന്ന പുരാതന നഗരങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച താഷ്‌ക്കെന്റും അമീര്‍ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്‌സും ഇതിലൂടെ അടുത്തറിയുന്നു. ചരിത്രത്താളുകളിലൂടെ മാത്രം കേട്ടറിഞ്ഞ കാര്യങ്ങള്‍ നമ്മുടെ അനുഭവങ്ങളും കാഴ്ചകളും ബോധ്യങ്ങളും ആയി മാറ്റുന്നതിന് എഴുത്തുകാരന് സാധിച്ചിരിക്കുന്നു.

രുചിമാന്‍ സഞ്ചാരം, റസല്‍ ഷാഹുല്‍ നമ്മുടെ സംസ്‌കാരത്തിലും രുചി പാരമ്പര്യത്തിലും തെങ്ങും തേങ്ങയും വഹിക്കുന്നത്രയും പ്രാധാന്യം തന്നെ മീനുകള്‍ക്കുമുണ്ട്. കേരളവും മീനുകളും തമ്മിലുള്ള അഭേദ്യമായ ആ ബന്ധത്തിന്റെ കഥയാണ് ഈ പുസ്തകം. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കരയിലും വെള്ളത്തിലുമായി സഞ്ചരിച്ച് സമാഹരിച്ച മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം.

റോമിലെ വേദശ്രീക്ക്, ഡോ എഴുമറ്റൂര്‍ രാജരാജവര്‍മ്മ, റംറോ നേപ്പാള്‍, ഹാരിസ് നെന്മേനി,
ആന്‍ഡമാനും ആഫ്രിക്കയും, ബൈജു എന്‍ നായര്‍
എന്നീ പുസ്തകങ്ങളും 2020-ലെ പ്രിയ യാത്രാപുസ്തകങ്ങളായി വായനക്കാര്‍ക്കരികിലെത്തി.

കൂടുതല്‍ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.