DCBOOKS
Malayalam News Literature Website

പ്രശസ്ത വിവര്‍ത്തകന്‍ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരനും വിവര്‍ത്തകനുമായ കെ പി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എന്‍ജിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയാണ്. ടോള്‍സ്‌റ്റോയി, ദസ്തയേവിസ്‌കി, തസ്ലീമ നസ്രിന്‍, ഡി എച്ച് ലോറന്‍സ്, വിക്ടര്‍ ഹ്യൂഗോ എന്നിവരുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1939 ല്‍ തൃശൂരിലെ മണലൂരിലാണ് കെ പി ബാലചന്ദ്രന്റെ ജനനം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്, മൈസൂര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 91 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 15 ചരിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Comments are closed.