DCBOOKS
Malayalam News Literature Website

മുത്തശ്ശിക്കഥകളിലൂടെ നിങ്ങളുടെ കുട്ടികള്‍ കേട്ടാസ്വദിച്ച മുപ്പതിലധികം കഥകള്‍ ആകര്‍ഷകമായ ചിത്രങ്ങളോട് കൂടി, ‘TIGER TAIL AND OTHER TALES FROM KERALA’ ; ഇപ്പോൾ വിപണിയിൽ

TIGER TAIL AND OTHER TALES FROM KERALA
TIGER TAIL AND OTHER TALES FROM KERALA

മുത്തശ്ശിക്കഥകളിലൂടെ നിങ്ങളുടെ കുട്ടികള്‍ കേട്ടാസ്വദിച്ച ‘മണ്ണാംകട്ടയും കരിയിലയും’, ‘നായര് പിടിച്ച പുലിവാല്’, തുടങ്ങി മുപ്പതിലധികം കഥകള്‍ ആകര്‍ഷകമായ ചിത്രങ്ങളോട് കൂടി, TIGER TAIL AND OTHER TALES FROM KERALA’ ഇപ്പോൾ വിപണിയിൽ.

Textകഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന TIGER TAIL AND OTHER TALES FROM KERALA’ എന്ന കഥാസമാഹാരം കൊച്ചുകൂട്ടുകാര്‍ക്ക് ഏറെയിഷ്ടപ്പെടും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരവും ലളിതവുമായ നിരവധി കഥകളാണ് ഈ കൃതിയിലുള്ളത്. ഡിസി ബുക്‌സിന്റെ കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ഇംപ്രിന്റായ മാംഗോ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലളിതമായ ആഖ്യാനമാണ് ഈ കൃതിയുടെ സവിശേഷത. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതും വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകള്‍ കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്.

മാതാപിതാക്കള്‍ യന്ത്രങ്ങളെക്കാള്‍ വേഗത്തില്‍ ചിന്തിക്കുകയും തിരക്കിലാകുകയും ചെയ്യുന്ന ആധുനിക ലോകത്ത് ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് അണുകുടുംബത്തിലെ കുട്ടികളാണ്. കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ മായികലോകം തുറന്നിട്ടത് വീടുകളിലെ മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ ജീവിതത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.