DCBOOKS
Malayalam News Literature Website

ലീലാവതിക്കും സാനുവിനും നമ്പൂതിരിക്കും സദനത്തിനും ഡി.ലിറ്റ്

എഴുത്തുകാരായ ഡോ. എം ലീലാവതി, പ്രൊഫ. എം കെ സാനു, കഥകളി കലാകാരൻ സദനം കൃഷ്ണന്‍കുട്ടി, ചിത്രകാരൻ ആര്‍ടിസ്റ്റ് നമ്പൂതിരി എന്നിവരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും.
മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചക്ക്‌ ഇവർ നല്‍കിയ സംഭാവന പരിഗണിച്ചാണ്‌  സർവകലാശാല പൊതുസഭയുടെ തീരുമാനം. നേരത്തെ, സര്‍വകലാശാല നിര്‍വാഹകസമിതി ഇക്കാര്യം ശുപാര്‍ശചെയ്‌തിരുന്നു. ഇനി സര്‍വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തിന് വിധേയമായി ഡി ലിറ്റ് ബിരുദം സമ്മാനിക്കും.

 

Comments are closed.