DCBOOKS
Malayalam News Literature Website

ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനങ്ങളും മാത്രമല്ല ശരിയായ ലൈംഗികതാ വിദ്യാഭ്യാസം

ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’ എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് തുടരുന്നു.   ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളിലൂടെയും പ്രീബുക്ക് ചെയ്യാം. പുസ്തകത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഡോ.ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ഒരു കുട്ടി ജനിച്ച അന്നു മുതൽ ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നിങ്ങനെ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് സ്വഭാവങ്ങളും മാറ്റങ്ങളും കൂടെ ഉൾപ്പെട്ടതാണ് ശരിയായ ലൈംഗികതാ വിദ്യാഭ്യാസം.

Textസമൂഹത്തിൽ ഇന്നും പൊതുവെ നിലനിൽക്കുന്ന ധാരണ ജെൻഡർ എന്നത് ബൈനറിയാണ്, അഥവാ സ്ത്രീ പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങൾ മാത്രം അടങ്ങിയ ഒന്നാണെന്നാണ്. ഇത് തീർത്തും തെറ്റാണ്. ശരിയായ ലൈംഗികതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നത് ഇത്തരം അബദ്ധധാരണകൾ തിരുത്തുന്നത് കൂടിയാണ്. “തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?” യിൽ ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാനവിഷയങ്ങളെല്ലാം ലളിതമായ ഭാഷയിൽ, നിത്യജീവിതത്തിലെ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും വായനക്കാർക്ക് പകർന്ന് നൽകുന്നുണ്ട്.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഐശ്വര്യ എന്ന ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് ഒരു കഥാപാത്രമായല്ല, മറിച്ച് പുസ്തകത്തിൽ പലപ്പോഴായി കടന്നുവരുന്ന ഒരുപാട് വിഷയങ്ങളിൽ അദൃശ്യസാന്നിദ്ധ്യമുണ്ട്. ഇങ്ങനെയൊരു ക്യാരക്ടറും ആ ക്യാരക്ടർ കടന്നുപോകുന്ന സന്ദർഭങ്ങളും രൂപപ്പെടുന്ന സമയത്ത് ഒത്തിരി പ്രിയപ്പെട്ടൊരു ട്രാൻസ്ജെൻഡർ സുഹൃത്തിന്റെ മുഖമായിരുന്നു മനസ്സിൽ. ഡൂഡിൽമുനി വരച്ച് വന്നപ്പോൾ അതപ്പടി ചിത്രത്തിലേക്ക് പകർത്തപ്പെട്ടു എന്നതും, പിന്നീടാ ചിത്രം കണ്ട് സർപ്രൈസ്ഡ് ആയ സുഹൃത്തിന്റെ അങ്ങേയറ്റം സന്തോഷവും പുസ്തകരചനാ സമയത്തെ പ്രിയപ്പെട്ട ഓർമ്മകളിൽ ചിലതാണ്…

Proudly Introducing ഐശ്വര്യ…

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.