DCBOOKS
Malayalam News Literature Website

‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’; പ്രീബുക്കിങ് ആരംഭിച്ചു

ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?’ എന്ന പുസ്തകത്തിന്റെ Textപ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളിലൂടെയും പ്രീബുക്ക് ചെയ്യാം.

ടീനേജ് പ്രായക്കാര്‍ക്കും, ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകമാണിത്.

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകൾ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുസ്തകം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.