DCBOOKS
Malayalam News Literature Website

ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?

ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ടെന്‍ഡിങ്ങില്‍ ഒന്നാമതായി ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?’ എന്ന പുസ്തകം. ഡോ.ഷിംന അസീസ്, ഹബീബ് അഞ്ജു എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഡി സി ബുക്‌സിന്റെ ഡി സി ലൈഫ് മുദ്രണത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ…?’ ആമസോണ്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് മെഡിസിന്‍ വിഭാഗത്തിലാണ് പുസ്തകം ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയത്. ടീനേജ് പ്രായക്കാര്‍ക്കും, ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകമാണിത്.

ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളിലും പുസ്തകം ലഭ്യമാണ്.

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകൾ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുസ്തകം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.