DCBOOKS
Malayalam News Literature Website

ജീവിതം പറഞ്ഞ് പോയവര്‍

ജൂൺ ലക്കം പച്ചക്കുതിരയില്‍

താഹ മാടായി

ജീവിതം, സ്വകാര്യത, സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ ജീവിതം എഴുതുമ്പോള്‍ ഈ മൂന്നു കാര്യങ്ങളും വളരെ നിര്‍ണ്ണായകമാണ്. പുസ്തകം ആദ്യമേ പറഞ്ഞതു പോലെ ‘ഘടിത’മായ ഒരു അവതരണമാണ്. സാമൂഹികമായി നമ്മെ പ്രചോദിപ്പിച്ച ചില മനുഷ്യര്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകളാണവ. ജീവിതത്തില്‍ പലതും പൊടുന്നനെ നടക്കുന്നതാണ്. എന്നാല്‍ ഓര്‍മകള്‍ക്ക് ഒരു ക്രമാനുഗതത്വം ഉണ്ട്. അറിവും അനുഭവങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയില്‍ നിന്ന്, ഒരാള്‍ ‘എന്തായിരുന്നോ’ അതായിരുന്നതിന്റെ ഓര്‍മകളാണ് എല്ലാവരും പങ്കു വെച്ചത്. എല്ലാവരും എല്ലാം പങ്കുവെക്കുകയുമില്ല.

ജ്ഞാനം, ഞാന്‍, അനുഭവം ഇങ്ങനെ മനുഷ്യരുടെ ബോധവും കര്‍മ്മമണ്ഡലവുമായി ചേര്‍ന്നു കിടക്കുന്ന Textഅടിയടരുകളില്‍ നിന്ന് തുടങ്ങുകയും സൂക്ഷ്മമായ വിശദാംശങ്ങളിലൂടെText പൂര്‍ത്തിയാവുകയും ചെയ്ത, മാമുക്കോയ, ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, ജെമിനി ശങ്കരന്‍, ഫാബി ബഷീര്‍,പൊക്കുടന്‍, എരഞ്ഞോളി മൂസ, മുഹമ്മദ് ബാപ്പു, സി.രൈരു നായര്‍, എ. അയ്യപ്പന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരുടെ ജീവിതമെഴുത്തുമായി ബന്ധപ്പെട്ട ഓര്‍മകള്‍ അവരുടെ അസാന്നിധ്യത്തില്‍ രേഖപ്പെടുത്തുമ്പോള്‍ സന്നിഹിതമാകുന്ന കുറേ കാര്യങ്ങളുണ്ട്.

അടിസ്ഥാനപരമായി ഓരോ ആളിലും അന്തര്‍ലീനമായ മനുഷ്യസഹജമായ ‘ഞാന്‍’ എന്ന അവരുടെ ഭാവം, അവര്‍ പല കൈവഴികളിലൂടെ ആര്‍ജ്ജിച്ച ‘ജ്ഞാന’ത്തിന്റെ തെളിച്ചം, കാലവും ദേശവുമായി ബന്ധപ്പെട്ട പാരസ്പര്യത്തില്‍ നിന്ന് രൂപം കൊണ്ട ‘അനുഭവ’ത്തിന്റെ കരുത്ത് ഇതെല്ലാം അവരുടെ ഓര്‍മകളില്‍ നിന്ന് പിടിച്ചെടുത്ത് ഭാഷയിലൂടെ എങ്ങനെ ചുരുള്‍ നിവര്‍ത്താം എന്നതാണ് ആ പുസ്തകങ്ങളെഴുതുമ്പോള്‍ ഏറ്റText
വും മുന്നില്‍ നിന്നിരുന്ന ആലോചന. അത് എളുപ്പം സാധിക്കുന്നതേയായിരുന്നില്ല. പുസ്തകം വായനക്കാരുടേതായ Textഒരു പൊതുമണ്ഡലത്തിലേക്കാണ് പ്രകാശിതമാവുന്നത്. ജീവിതം പല മാനങ്ങളില്‍ സ്വകാര്യവും, പുസ്തകം തുറന്നതുമാണ്. ‘എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്’ എന്ന ചിലരുടെ വാചകമടിയേക്കാള്‍ വലുതും ആഴമുള്ളതുമാണ് പുസ്തകമെന്ന ലിഖിത സമാഹാരം. ഓര്‍മകള്‍ ചിലപ്പോള്‍ അയവുള്ളതോ മറ്റു ചിലപ്പോള്‍ തീക്ഷ്ണമോ ആയിരിക്കുമ്പോഴും അത് ഭാഷയിലേക്ക് കടത്തിവിടുമ്പോള്‍ അതിനൊരു ഖന/കന (Solid)മാനം കൈവരുന്നതു കൊണ്ടു തന്നെ ജീവിതമെഴുത്ത് അത്രയും സൂക്ഷ്മത പാലിക്കേണ്ട ഒന്നാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പാട് ഓര്‍മകളുള്ള ഒരു ഗള്‍ഫ്പ്രവാസിയുടെ കൈയില്‍ ‘ജീവിച്ച ജീവിതത്തെക്കുറിച്ച് ഓരോ ദിവസവും ഒന്നോ രണ്ടോ പേജ് ഓര്‍മിച്ചെഴുതണം’ എന്ന് പറഞ്ഞു കൊണ്ട് കൈയില്‍ പേനയും നോട്ട് ബുക്കും കൊടുത്തു. കള്ളലോഞ്ചില്‍ കയറി,Text കുറേ ദിവസത്തെ കടല്‍യാത്രയ്ക്കു ശേഷം ഖോര്‍ഫുക്കാനില്‍ ഇറങ്ങി, വളരെ Textസാഹസികമായി ഗള്‍ഫ് ജീവിതം നയിച്ച ആ മനുഷ്യന്, മലയാളം എഴുതാനും വായിക്കാനുമറിയാമായിരിന്നിട്ടു കൂടി, സ്വന്തം ജീവിതാനുഭവങ്ങള്‍ ഒരു പേജിനപ്പുറം എഴുതാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഭാര്യയ്ക്ക് കത്തുകള്‍ എഴുതിയിരുന്നു. കത്തുപാട്ടുകളുടെ കാസറ്റുകള്‍ അയച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് പുതിയ തരം ഉല്‍പ്പന്നങ്ങള്‍, മധുരങ്ങള്‍, കുട്ടികള്‍ക്കുള്ള തൊപ്പി വെച്ച പെന്‍സിലുകള്‍, ചാവി തിരിച്ചാല്‍ ചിരിച്ചു നൃത്തം വെക്കുന്ന മദാമ്മ മുടിയുള്ള കുഞ്ഞു കളിപ്പാട്ടങ്ങള്‍ ഒക്കെ അയച്ചിരുന്നു. പല സന്ദര്‍ഭങ്ങളില്‍ സംസാരിച്ചപ്പോള്‍ മനസ്സിലായ കാര്യം, ആദ്യകാല ഗള്‍ഫ് പ്രവാസികള്‍ ഒരേ അനുഭവങ്ങളുടെ പര്യായപദങ്ങളാണ് എന്നാണ്. അയാള്‍ ഒരു പേജില്‍ കുറേ മാസങ്ങളെടുത്ത് എഴുതിയത് ഏതാണ്ട് ഇത്രമാത്രമാണ്: ”ഞാന്‍ കള്ള Pachakuthira Digital Editionലോഞ്ചില്‍ ഗള്‍ഫില്‍ പോയി. അവിടെ കുറേ കാലം അലഞ്ഞു. പിന്നെ ഒരു ഹോട്ടലില്‍ ജോലിക്കാരനായി. കുറച്ചുകഴിഞ്ഞ് സ്വന്തമായി ഒരു പാനൂര്കാരന്‍ സഹോദരനോടൊപ്പം കഫ്തേരിയ തുടങ്ങി. ജീവിതം നല്ല നിലയിലായി. ഇപ്പോള്‍ മക്കളും പേരക്കുട്ടികളുമായി അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ ജീവിക്കുന്നു. അല്‍ഹംദുലില്ലാഹ്!”

പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

താഹ മാടായിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.