DCBOOKS
Malayalam News Literature Website

വിവര്‍ത്തകന്‍ തോമസ് ക്ലിയറി അന്തരിച്ചു

പ്രശസ്ത വിവര്‍ത്തകന്‍ തോമസ് ക്ലിയറി അന്തരിച്ചു.  കാലിഫോർണിയയിലെ ഓക്‌ലൻഡിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  72 വയസ്സായിരുന്നു. ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, ആന്‍ഷ്യന്റ് ചൈനീസ് തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ തോമസ് ക്ലിയറി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. താവോയിസ്ററ്, ബുദ്ധിസ്റ്റ്, പുരാതന ചൈനീസ്, സംസ്‌കൃത പുസ്തകങ്ങളുടെ തർജമയിലൂടെയാണ് ക്ലിയറി പ്രശസ്തനായത്..

ഇത്തരം പരിഭാഷകളോടൊപ്പം ഈ പുസ്തകങ്ങളിലെ ചരിത്രപരവും ഭാഷാപരവുമായ കാര്യങ്ങല്‍ വായനക്കാര്‍ക്ക് വിശദീകരിക്കുന്ന കുറിപ്പുകളും ക്ലിയറി ഉള്‍പ്പെടുത്തിയിരുന്നു.

അറബി, സംസ്‌കൃതം, ജാപ്പനീസ് തുടങ്ങി നിരവധി ഭാഷകളില്‍ നിന്നുള്ള കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു. പുരാതന ഗ്രന്ഥങ്ങളോടുള്ള താല്‍പര്യം ബുദ്ധമതത്തില്‍ നിന്നാണ് തുടങ്ങിയതെങ്കിലും അത് താവോയിസം, ഇസ്ലാം, ഗ്രീക്ക് രചനകള്‍, പഴയ ഐറിഷ് എന്നിവയിലേക്കൊക്കെ വളര്‍ന്നു.

1977 ല്‍ തന്റെ സഹോദരന്‍ ജെ.സി ക്ലിയറിയമായി ചേര്‍ന്നാണ് ആദ്യ പുസ്തകമായ ദ ബ്ലു ക്ലിഫ് റെക്കോര്‍ഡ് തോമസ് ക്ലിയറി പുറത്തിറക്കിയത്.  2015 ലാണ് അദ്ദേഹത്തിന്റെ അവസാന പുസ്തകം പുറത്തിറങ്ങിയത്.

Comments are closed.