DCBOOKS
Malayalam News Literature Website

തെയ്യങ്ങളുടെ ഉള്ളിലിരുപ്പുകൾ

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  തെയ്യങ്ങളുടെ ഉള്ളിലിരിപ്പുകളെക്കുറിച്ച് സംസാരിക്കുന്ന വേദിയിൽ എല്ലാ സാഹിത്യത്തിന്റെയും ഉൾക്കാമ്പ് ഒരു സമൂഹത്തിന് ഗുണം വരുത്തണമെന്ന് പറഞ്ഞുകൊണ്ടാണ് അംബികാസുതൻ മാങ്ങാട് സെഷൻ ആരംഭിച്ചത്. തെയ്യം ഒരു കലാരൂപം എന്നതിലുപരി അനുഷ്‌ഠാനമാണ്. അതുകൊണ്ട് ഒരിക്കലും ഇല്ലാതായി തീരുമെന്ന ആശങ്ക വേണ്ട എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൗലികത എന്ന ആശയം സാഹിത്യത്തിൽ ഇല്ല. എല്ലാ കാലത്തും എഴുത്തുകാർ വ്യത്യസ്ത രീതിയിൽ ഒരേ കാര്യമാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.