DCBOOKS
Malayalam News Literature Website

ആമയും മുയലും കുംഭകര്‍ണ്ണനും

ഡോ. എം. എ. സിദ്ദീഖ്

ആമയും മുയലും കഥയിലെ, പാരസ്പര്യവൈരുദ്ധ്യങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന രണ്ട് മാപിനികളാണ് വേഗതയും ഉറക്കവും. ഈ കഥ കുട്ടികളെ പഠി
പ്പിക്കുമ്പോള്‍, ഈ മാപിനികള്‍ രണ്ട് സ്വതന്ത്രഭാവനാരൂപങ്ങളായല്ല പ്രവര്‍ത്തിക്കുന്നത്. അവ മുയലിനെ കുട്ടിയ്ക്കുമുന്നില്‍ നിന്നു മറയ്ക്കുകയും ആമയുടെ വ്യാജമായ പ്രതിരൂപത്തെ ജീവിതാവസാനംവരെ പിന്തുടരുന്നതിനു പാകമാക്കി കുട്ടികളുടെ അബോധമനസ്സില്‍ ഉറപ്പിക്കുകയുംചെയ്യുന്നു. : ആമയും മുയലും കഥയിലൂടെ ഒരു നവവിദ്യാഭ്യാസ വിശകലനം.

നിലമുഴാതെ വിത്തിടുന്ന ഫുക്കുവോക്കയുടെ കൃഷിരീതി ഒരു മികച്ച പെഡഗോജിയാണ്. പ്രകൃതിയെ സ്വയം പ്രതിഫലിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണമെന്നുള്ള ഒരേയൊരു താല്‍പ്പര്യമേ മനുഷ്യര്‍ക്കു പ്രകൃതിയെ സംബന്ധിച്ചുള്ളൂ എന്ന വിചാരമാതൃകയെ ഫുക്കുവോക്ക തിരുത്തുന്നു. ടോട്ടോച്ചാന്‍ നീന്തല്‍ പഠിച്ചപോലെയാണത്. ജോണ്‍ബറോസ് അങ്ങനെയാണു പ്രകൃതിയെ നിരീക്ഷിച്ചത്. ബറോസിന്റെ പുസ്തകം നാം വായിച്ചിരിക്കേണ്ടതാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍, റാക്‌സ്ബറിയില്‍ ജീവിച്ചിരുന്ന കാല്പനികനായിരുന്നു ബറോസ്. അദ്ദേഹം, മുയലിനെ കാണുന്നത് ആമയും മുയലും കഥയില്‍ നിന്ന് ഇറങ്ങിവന്ന ശപിക്കപ്പെട്ട ഉറക്കക്കാരനായല്ല; പ്രകൃതിയുടെ ദൂതുപറയുന്ന ഒരാളായിട്ടാണ്. അല്ലെങ്കില്‍, പ്രകൃതി തന്നെയായിട്ടാണ്.

Pachakuthira”ചില അവസരങ്ങളില്‍ ഒരു മുയലോ ഒരു ചെറിയ വാര്‍ബിളോജേ പക്ഷിയോ കാടിനെ എന്റെ വീടിനടുക്കലേക്ക് ആനയിക്കുന്നു. പുഴയില്‍ ഒരു ലൂണ്‍ പക്ഷി വന്നിരിക്കുമ്പോള്‍ ക്യാനഡയിലെ തടാകങ്ങള്‍ എന്റെ സമീപത്തു ഞാന്‍ കാണുന്നു. കടല്‍കാക്കയും പരുന്തും കടലിനെ എന്റെ അടുക്കലേക്ക് അടുപ്പിക്കുന്നു.”

ഈ കാഴ്ചപ്പാടിനുള്ളിലെ സമഭാവനയാണ് വിദ്യാഭ്യാസമനശ്ശാസ്ത്രത്തിന്റെ ജൈവികതയെ നിര്‍ണയിക്കുന്നത്. ജീവശാസ്ത്രം പഠിച്ചതുകൊണ്ട് അതുണ്ടായിക്കൊള്ളണമെന്നില്ല. ഒന്നില്‍ നിന്ന് അതിന്റെ പൂര്‍ണതയെ കാണുന്ന ഏകീകൃതമായ ഭൗമദര്‍ശനമാണിത്. ഭൂമി, ഒരൊറ്റ വ്യവസ്ഥയാണെന്നും ജീവമണ്ഡലം അതിന്റെ ഏറ്റവും ക്രിയാത്മകമായ ഘടകമാണെന്നും മനസ്സിലാക്കലാണിത്. കായികവിദ്യയുടെ പദാവലി ഉപയോഗിച്ചുപറഞ്ഞാല്‍, ജീവന്റെ കല ഇവിടെ കളിക്കുകയാണ്; കളികാണുകയല്ല.

വേഗവും ഉറക്കവും

ജീവന്റെ കല, ഒരു ജീവിയുടെയും വ്യാജമായ പ്രതിരൂപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. വ്യാജപ്ര
തിരൂപം ഒരു സാംസ്‌കാരിക തന്ത്രമാണ്. വ്‌ലാദിമിര്‍ പ്രോപ്പ്, നാടോടിക്കഥകളെ വിശകലനം ചെയ്തു കണ്ടെത്തിയ മുപ്പത്തിയൊന്നു ധര്‍മ്മങ്ങളില്‍ ചിലതിലെങ്കിലും ഈ വ്യാജപ്രതിരൂപകല്പന കണ്ടെത്താന്‍ പ്രയാസമില്ല. ഒരു കഥയിലെ ക്രിയാമണ്ഡലത്തെ നി
ര്‍മ്മിക്കുന്ന പ്രതിഭയുടെ സാമൂഹികബോധമാണ്, ആ കഥയുടെ ധര്‍മ്മത്തിന്റെയും നിയാമകശക്തി.

വിചിത്രവും സങ്കീര്‍ണവുമായ ചില മാപിനികളെ സംയോജിപ്പിച്ചാണ് ഏതു കലാരൂപവും ഉടലെടുക്കുന്നത്. ആഖ്യാനകലയില്‍ അത്തരം അളവുകള്‍ ആഖ്യാനപരമായിരിക്കുമെന്നേയുള്ളൂ. അമൂര്‍ത്ത ചിത്രകലയില്‍പ്പോലും, അളവുകളുടെ ഇടപെടലുകളെപ്പറ്റി വിശകലനം നടത്താന്‍ അക്കാദമിക്കായ ഒരു ചിത്രസ്രഷ്ടാവിനു പറ്റും.

ഡോ. എം. എ. സിദ്ദീഖ്‌സാരോപദേശകഥകള്‍, പരമ്പരാഗതമൂല്യങ്ങളുടെ ജീവിതത്തെ സുസ്ഥിരവല്മീകത്തിനകത്തു നിലനിര്‍ത്തുന്നതിനായി രചിക്കപ്പെട്ടവയോ, അത്തരത്തില്‍ പിന്നീടു പുനര്‍നിര്‍മ്മിക്കപ്പെട്ടവയോ ആണ്. കഥാധര്‍മ്മത്തിന്റെ കാര്യത്തില്‍ മിക്കവാറും ഒറ്റ അടരിലേക്കു മാത്രം ചുരുക്കപ്പെടുന്ന അവ, മനുഷ്യജീവിതത്തെ പ്രകൃതിശാസ്ത്രപരമായി പരിഗണിക്കുന്നവയാണോ എന്ന് വിലയിരുത്തപ്പെടേണ്ടതാണ്. ഓരോ കഥയിലും, നിയതമായ ഒരു അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നു. ആമയും മുയലും കഥയിലുമുണ്ട്, അദൃശ്യമായ ആ അധികാരകേന്ദ്രം. ആ കേന്ദ്രമാണ് മത്സരം നടത്തുന്നതും വേഗതയുടെ പാരസ്പര്യവിരുദ്ധതയെ മത്സരകാരണമാക്കുന്നതും, മുയലിനെ ഉറക്കുന്നതും ആമയെ വിജയിപ്പിക്കുന്നതുമായ സര്‍ഗശക്തി.

പൂര്‍ണ്ണരൂപം വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.