DCBOOKS
Malayalam News Literature Website

മലയാളത്തിൽ ബാഹുബലി, ഈച്ച പോലുള്ള സിനിമകൾ വിജയിക്കാത്തത് മലയാളികൾ കൂടുതൽ ചിന്തിക്കുന്നത് കൊണ്ടാണ്: ആനന്ദ് നീലകണ്ഠൻ

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 3 ‘എഴുത്തോല’ യിൽ  ”ടെയിൽസ് ഫ്രം മഹിഷ്മതി: ദ ബാഹുബലി ട്രിലോജി” എന്ന വിഷയത്തിൽ ഒരു സിനിമ എങ്ങനെ നോവൽ ആയി മാറി എന്ന ചർച്ചയിൽ ആനന്ദ് നീലകണ്ഠൻ, ഡോ. മീന ടി. പിള്ള എന്നിവർ പങ്കെടുത്തു.

നെറ്റ്ഫ്ലിക്സിലോ ആമസോൺ പ്രൈമിലോ സീരീസ് ആയി ഒതുങ്ങി പോകേണ്ട ഒന്നാണ് ഇന്ന് ലോക ജനശ്രദ്ധ ആകർഷിച്ച ബാഹുബലിയായി മാറിയതെന്ന് ചർച്ചയിൽ പരാമർശമുണ്ടായി. മലയാളത്തിൽ ബാഹുബലി, ഈച്ച പോലുള്ള സിനിമകൾ വിജയിക്കാത്തത് മലയാളികൾ കൂടുതൽ ചിന്തിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് കഥാകഥനം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാം എന്ന പ്രേക്ഷകരിൽ നിന്നുള്ള ചോദ്യത്തിന് ടെക്നോളജി വളരുന്നതിനനുസരിച്ച് കഥാകഥനത്തിനുള്ള വഴികൾ കണ്ടുപിടിക്കണം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ആനന്ദ് നീലകണ്ഠന്റെ ഡി സി ബുക്ക് പ്രസിദ്ധീകരിച്ച ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ വേദിയിൽ പ്രകാശനം ചെയ്തു.

Comments are closed.