DCBOOKS
Malayalam News Literature Website

പുരുഷാധിപത്യം മനുഷ്യരാശിയെ തെറ്റായി ചിത്രീകരിക്കുന്നു: ദീദി ദാമോദര്‍

നല്ല സിനിമയെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നു ഇന്നലെ സാഹിത്യോത്സവത്തിന്റെ അഞ്ചാം വേദിയില്‍ പങ്കുവെയക്കപ്പെട്ടത്. പുരുഷാധിപത്യ മേധാവിത്വം മനുഷ്യരാശിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ദീദി ദാമോദരന്‍ സംവാദത്തില്‍ അഭിപ്രായപ്പെട്ടു.

നല്ല സിനിമ എന്ന് നിങ്ങള്‍ അഭിപ്രായപെടുന്നതില്‍ സ്ത്രീയ്ക്കുള്ള സ്ഥാനവും സ്ത്രീയുടെ ശബ്ദം എവിടെ എന്നുള്ള ചോദ്യവും ദീദി ദാമോദരന്‍ ഉന്നയിച്ചു. തന്റെ കാഴ്ചപ്പാടില്‍ ഇന്ന് തീയറ്റര്‍ സമരങ്ങളാണ് വര്‍ദ്ധിച്ചു വരുന്നതെന്നും അതേസമയം നല്ല സിനിമയ്ക്കായുള്ള സമരങ്ങള്‍ പൊതുസമൂഹത്തില്‍ നടക്കുണ്ടോ എന്ന സംശയവും ദീദി പ്രകടിപ്പിച്ചു.

നായക സിനിമയില്‍ നിന്ന് മാറി മലയാളികളുടെ നിത്യജീവിതവും രാഷ്രീയവും പരിശോധിക്കുകയാണ് മലയാള സിനിമയിലെന്ന് സി.എസ്. വെങ്കിടേശ്വരന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനം സമൂഹത്തിന്റെ സാംസ്‌കാരിക വികാസത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ചെലവൂര്‍ വേണു വിശദീകരിച്ചു. നല്ല പ്രേക്ഷകര്‍ ഉണ്ടെങ്കില്‍ മാത്രമേ നല്ല സിനിമ എന്നതിന് പ്രസ്‌കതിയുള്ളു എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. സാങ്കേതിക വിദ്യയില്‍ വന്ന മാറ്റത്തോടുകൂടി പല വിദേശ സിനിമകളും ഇന്ന് വിരല്‍ തുമ്പില്‍ കിട്ടാവുന്ന രീതിയിലായിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments are closed.