DCBOOKS
Malayalam News Literature Website

തെറ്റായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കാന്‍ താല്പര്യമില്ല: ഇഷ ഷെര്‍വാണി

തെറ്റായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ലെന്ന് പ്രശസ്ത നര്‍ത്തകിയും സിനിമാ താരവുമായ ഇഷ ഷെര്‍വാണി. കെ.എല്‍.എഫിന്റെ തൂലിക വേദിയില്‍ ദിവ്യ നെടുങ്ങാടിയോടൊപ്പം സ്‌റ്റെപ് അപ് എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു ഇഷ. താന്‍ നൃത്തത്തിലേക്ക് എങ്ങനെ കടന്നുവന്നു എന്ന് വിവരിച്ച ദിവ്യ, നിലവിലുള്ള ബോഡി ഷെയ്മിംഗ് വ്യവസ്ഥിതിയെ നിശിതമായി വിമര്‍ശിച്ചു. നൃത്തം ചെയ്യുവാന്‍ ബാഹ്യസൗന്ദര്യം ആവശ്യമാണെന്ന് വിശ്വസിക്കുന്നില്ലെന്നും സൗന്ദര്യത്തിനായി തങ്ങള്‍ ഒന്നും ചെയ്യാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഏതൊരു സന്ദര്‍ഭത്തിലും സ്ത്രീകളെ വിമര്‍ശിക്കുന്ന തരത്തില്‍ നൃത്തമോ സിനിമയോ ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇഷ ഷെര്‍വാണി പറഞ്ഞപ്പോള്‍ സദസ്സ് ഒന്നടങ്കം കരഘോഷത്തോടെ സ്വാഗതം ചെയ്തു. നൃത്തം ഒരിക്കലും വ്യവസായമല്ലെന്നും അത് ജീവിതരീതിയും ശരീരത്തിന്റെ ആവശ്യവുമാണെന്നും കൂട്ടിച്ചേര്‍ത്തു. അവസാന അര മണിക്കൂറില്‍ രണ്ടുപേരും തങ്ങള്‍ വിദഗ്ധരായ മേഖലയില്‍ നൃത്തം ചെയ്തത് കാണികള്‍ സന്തോഷത്തോടെ എതിരേറ്റു.

Comments are closed.