DCBOOKS
Malayalam News Literature Website

തിയറ്ററുകളിൽ വൻ വിജയം നേടി മമ്മൂട്ടി ചിത്രം പ്രീസ്റ്റ്; വിജയാഘോഷ ടീസര്‍ പുറത്ത്

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം  ‘ദി പ്രീസ്റ്റ്’. ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ വിജയാഘോഷത്തിന്റെ ടീസര് അണിയറപ്രവര്ത്തകര് പുറത്തുവിട്ടിരിക്കുകയാണ്. മാഷ്അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിൻ്റോ കുര്യനാണ് ടീസർ തയ്യാറിക്കിയിരിക്കുന്നത്.

വീഡിയോ കാണാം

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.

Comments are closed.