DCBOOKS
Malayalam News Literature Website

തെരഞ്ഞെടുപ്പിന്റെ (അ)രാഷ്ട്രീയഭാഗം

കെ.ജെ. ജേക്കബ്

മതേതരത്വത്തില്‍ അടിസ്ഥാനമാക്കിയ കേരളത്തിന്റെ സാമൂഹ്യസാമുദായിക ഘടന ഒരു കനത്ത വെല്ലുവിളിയെ നേരിടുന്നു എന്നും, കേരളത്തെ ഒന്നായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്ലാ രാഷ്ട്രീയ കക്ഷികളും നടത്തണമെന്നും, അതില്‍ എല്ലാ കേരളീയരും പങ്കെടുക്കണമെന്നും, അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി വേണം ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ എന്നുമാണ് എന്റെ അഭിപ്രായം. ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനും പ്രതിപക്ഷത്തിനും കേരളത്തിന്റെ നിലനില്പിലും വളര്‍ച്ചയിലും താല്പര്യമുള്ള ഏവരുടെയും പ്രഥമ പരിഗണന അതിനായിരിക്കുകയും ചെയ്യണം.: ഒരു പത്രപ്രവര്‍ത്തകന്റെ കേരളരാഷ്ട്രിയ വിശകലനം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടര്‍ഭരണം എന്ന വിഷയത്തിന് ചുറ്റിപ്പറ്റിയാണ്. ഇത് പതിവിനു വിപരീതമാണ്; സാധാരണ തെരഞ്ഞെടുപ്പിന് തൊട്ടടുത്തെത്തുമ്പോള്‍ ഭരണമാറ്റം ആയിരിക്കും ചര്‍ച്ചാവിഷയം.

ഈ മാറ്റത്തിനു കാരണം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ ഡിഎഫ് സര്‍ക്കാരിന്റെ ഭരണമാണ്. കാണാന്‍ പറ്റുന്ന വിധത്തില്‍ തങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയതിന്റെ നേര്‍ക്കഥകള്‍ മനുഷ്യര്‍ക്ക് പറയാനുണ്ടാകും; അതും പതിവിനു
വിപരീതമാണ്. രണ്ടര ലക്ഷം മനുഷ്യര്‍ക്കാണ് കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ pachakuthiraസ്വന്തമായി വീടുകള്‍കിട്ടിയത്; വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, പൊതുവിതരണ, വൈദുതി, അടിസ്ഥാനസൗകര്യ മേഖലകളില്‍ മാറ്റങ്ങള്‍ വന്നു. രണ്ട് മഹാമാരികളും രണ്ട് പ്രളയങ്ങളും നേരിട്ടപ്പോള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ജനത്തിനൊപ്പം നിന്നു.

തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ ഒന്നൊഴിയാതെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ കാഴ്ചയാണ്.
എന്നാല്‍ അതിന്റെ അര്‍ഥം എല്ലാം തികഞ്ഞ ഒരു സര്‍ക്കാരായിരുന്നു ഈ കഴിഞ്ഞ അഞ്ചുകൊല്ലം കേരളം ഭരിച്ചത് എന്നല്ല. പ്രധാനമായും അതൃപ്തി ആഭ്യന്തരവകുപ്പിനെച്ചൊല്ലിയായിരുന്നു. പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ അധികാരമേറ്റു അധികം താമസിയാതെ വന്നു തുടങ്ങി; അഞ്ചുകൊല്ലത്തിനുശേഷവും അതിനു മാറ്റമൊന്നുമില്ല. നിയമനങ്ങളെച്ചൊല്ലിയും, മല്‍സ്യബന്ധന യാനങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ സ്ഥാപനമുണ്ടാക്കിയ കരാറിനെ ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയ വിവാദങ്ങളുമെല്ലാം സര്‍ക്കാരിനെ നിഴലില്‍നിര്‍ത്തി എന്നതും നേര്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തീരഞ്ഞെടുപ്പുഫലം കാണിക്കുന്നത് ഭരണത്തിന്റെ അവസാനകാലത്ത് കൊടുമ്പിരിക്കൊണ്ട സ്വര്‍ണ്ണകടത്തു കേസുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കാനുള്ള വിവേകം ജനങ്ങള്‍ കാണിച്ചു എന്നതാണ്; അത് ചെറുതല്ലാത്ത ഒരു മാറ്റമാണ്. മൊത്തം കണക്കെടുക്കുമ്പോള്‍ മെച്ചപ്പെട്ട ഒരു സര്‍ക്കാര്‍ എന്ന ധാരണയിലേക്കു ജനങ്ങള്‍ എത്തി എന്ന് കരുതേണ്ടിയിരിക്കുന്നു.

എന്നാല്‍ അടുത്ത അഞ്ചുകൊല്ലം നാടുഭരിക്കേണ്ട സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അത് മാത്രമാണോ കാരണം?അല്ല എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. മതേതരത്വത്തില്‍ അടിസ്ഥാനമാക്കിയ കേരളത്തിന്റെ സാമൂഹ്യസാമുദായിക ഘടന ഒരു
കനത്ത വെല്ലുവിളിയെ നേരിടുന്നുഎന്നും, കേരളത്തെ ഒന്നായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്ലാ രാഷ്ട്രീയ കക്ഷികളും നടത്തണമെന്നും, അതില്‍ എല്ലാ കേരളീയരും പങ്കെടുക്കണമെന്നും, അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി വേണം ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ എന്നുമാണ് എന്റെ അഭിപ്രായം. ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനും പ്രതിപക്ഷത്തിനും കേരളത്തിന്റെ നിലനില്പിലും വളര്‍ച്ചയിലും താല്പര്യമുള്ള ഏവരുടെയും പ്രഥമ പരിഗണന അതിനായിരിക്കുകയും ചെയ്യണം. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് ഈ പ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം മാത്രമാണ് എന്നും ശരിയായ പ്രവര്‍ത്തനം അതിനുശേഷവും തുടരണംഎന്നും അര്‍ത്ഥം.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.