DCBOOKS
Malayalam News Literature Website

ആശാന്‍ മെമ്മോറിയല്‍ യുവകവി പുരസ്‌കാരം സോണിയ ഷിനോയ് പുല്‍പ്പാട്ടിന്

കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ  കെ സുധാകരന്‍ സ്മാരക ആശാന്‍ യുവകവി പുരസ്‌കാരത്തിന് സോണിയ ഷിനോയ് പുല്‍പ്പാട്ട് അര്‍ഹയായി. ഈ വര്‍ഷവും കഴിഞ്ഞവര്‍ഷവും ആയി ലഭിച്ച 72 കൃതികളില്‍ നിന്നാണ് സോണിയ ഷിനോയ് പുല്‍ പാട്ടിന്റെ ‘ആകയാല്‍ സാക്ഷ്യപ്പെടുത്തുന്നു’ എന്ന കവിത തെരഞ്ഞെടുക്കപ്പെട്ടത്.

അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും ആണ് സമ്മാനിക്കപ്പെടുന്നത്. മഹാകവി കുമാരനാശാന്റെ 149 -ാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 26 ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് കൈമാറും.

Comments are closed.