DCBOOKS
Malayalam News Literature Website

അതിയാഥാര്‍ത്ഥ്യത്തിന്റെ പൊരുളുകള്‍

എന്‍.കെ.പി. മുത്തുക്കോയ/ സുധീഷ് കോട്ടേമ്പ്രം

സാമാന്യബോധമുള്ളവര്‍ക്ക് കാര്യം പിടികിട്ടും. ഒരു ഐ.എസ്. ഉദ്യോഗസ്ഥന്‍ നിയമംവിട്ട് കളിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ പ്രഫുല്‍ ഖോഡ പട്ടേലിന്് ആകെ മറുപടി പറയേണ്ടത് അയാളുടെ പാര്‍ട്ടിയോടാണ്. ഹി ഈസ് ദി പൊളിറ്റീഷ്യന്‍. അയാ
ള്‍ക്ക് ഭരണഘടനയോടൊന്നും ബന്ധമില്ല. ഭരിക്കാനുള്ള ഒരു യോഗ്യതയും അദ്ദേഹ
ത്തിനില്ല. സ്‌കൂള്‍ ലെവല്‍ വിദ്യാഭ്യാസവും കണ്‍സ്ട്രക്ഷന്‍ ബിസിനസ്സിലെ പരിചയവു
മാണ് അദ്ദേഹത്തിന്റെ പ്രാഥമികയോഗ്യത. പിന്നീട് മോദിയുടെ വിശ്വസ്തനും മന്ത്രിയുമൊക്കെയായി. : ലക്ഷദ്വീപിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കലാഭാഷണം.

ആധുനിക ഇന്ത്യന്‍ കലയിലെ തദ്ദേശീയപ്രവണതകളുടെയും കലാ
വിദ്യാഭ്യാസചരിത്രത്തിന്റെയും ഭാഗമായ ‘മദ്രാസ് സ്‌കൂള്‍’ ഭാവുകത്വത്തിന്റെ തുടര്‍ച്ചയില്‍ കല ചെയ്ത ചിത്രകാരനാണ് ലക്ഷദ്വീപുകാരനായ എന്‍. കെ.പി. മുത്തുക്കോയ. ലക്ഷദ്വീപിലെ പുതിയ രാഷ്ട്രീയകാലാവസ്ഥയെക്കുറിച്ചും ചിത്രഭാഷയിലെ തന്റെ അതിയാഥാര്‍ത്ഥ്യത്തിന്റെ പൊരുളുകളെക്കുറിച്ചും, ഇപ്പോള്‍ ഡെല്‍ഹിയില്‍ താമസിക്കുന്ന എണ്‍പതുകാരനായ മുത്തുക്കോയ മനസ്സുതുറക്കുന്നു ഈ സംഭാഷണത്തില്‍.

സുധീഷ് കോട്ടേമ്പ്രം: ലക്ഷദ്വീപിലെ കുട്ടിക്കാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാമോ? കല തെരഞ്ഞെടുക്കുന്നതും?

എന്‍.കെ.പി. മുത്തുക്കോയ: ജനിച്ചത് ദ്വീപിലാണെങ്കിലും കുട്ടിക്കാലം ഏറെക്കുറെ കേരളത്തിലായിരുന്നു. എനിക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് കുടുംബം കണ്ണൂരിലേക്ക്‌വന്നത്. വരാന്‍ കാരണമായത് ദ്വീപില്‍ അന്നൊരു സൈക്ലോണ്‍ (കൊടുങ്കാറ്റ്)
ഉണ്ടായി. വലിയ നാശനഷ്ടങ്ങളുണ്ടാക്കിയാണ് അത് കെട്ടടങ്ങിയത്. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞ് എന്നെ ഗ്രാന്റ് മദറിന്റെ ഒപ്പം നിര്‍ത്തി രക്ഷിതാക്കള്‍ തിരിച്ചുപോവുകയും ചെയ്തു. ആ പ്രായത്തില്‍ ഉമ്മയെ പിരിഞ്ഞിരിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. ദ്വീപിലെ നീലക്കടലും നീലാകാശവും വെള്ളിമേഘങ്ങളും അവിടത്തെ പ്രശാന്തതയും എന്റെ മനസ്സില്‍ Pachakuthira July 2021ഒളിമങ്ങാതെ നിന്നു. അതിന്റെ മറവില്‍ ഉമ്മയിരിക്കുന്നു എന്നെനിക്ക് തോന്നുമായിരുന്നു. അത് എന്നിലുണ്ടാക്കിയ ഒരുപാട് സ്വാധീനങ്ങളുണ്ട്.

പിന്നീട് മദ്രാസ് സ്‌കൂളിലൊക്കെ പോയി ഫ്രോയിഡിനെയും യുങ്ങിനെയുമൊക്കെ വായിക്കുമ്പോഴാണ് എന്റെ ചിത്രങ്ങളിലെ നീലനിറത്തോടുള്ള മമതയെക്കുറിച്ചൊക്കെബോധ്യമാവുന്നത്.കണ്ണൂരിലും പുതിയങ്ങാടിയിലുമായി പതിനഞ്ചു
വയസ്സുവരെയും പിന്നീട് കോഴിക്കോട്ടും അതിനുശേഷം മദ്രാസിലും ആയിരുന്നു. കുട്ടിക്കാലത്തേ വരയ്ക്കുമായിരുന്നു. കോഴിക്കോട് വെച്ച് എം.വി.ദേവനെ കാണാനിടയായത് വലിയ വഴിത്തിരിവായി. എന്റെ ചിത്രങ്ങളൊക്കെ കാണിച്ചപ്പോള്‍ അദ്ദേഹമാണ് മദ്രാസ് സ്‌കൂള്‍ നിര്‍ദ്ദേശിച്ചത്. അവിടെ അന്ന് അഞ്ചുദിവസത്തെ പ്രവേശനപരീക്ഷയാണ്. എന്‍ട്രന്‍സ് പാസായാലും ഇല്ലെങ്കിലും എനിക്ക് തിരിച്ച് പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോഴേക്കും രക്ഷിതാക്കളൊക്കെ ദ്വീപിലേക്ക് തിരിച്ച് പോയിരുന്നു. എങ്ങനെയെങ്കിലും മദ്രാസില്‍ പിടിച്ചുനില്‍ക്കണം എന്ന ആഗ്രഹത്തോടെയാണ് ചെന്നത്. ഭാഗ്യവശാല്‍ അവിടെ സെലക്ഷന്‍ കിട്ടി.

ലക്ഷദ്വീപ് ബന്ധം അപ്പോഴുമില്ലേ?

ഉണ്ട്. മദ്രാസില്‍നിന്ന് തിരിച്ച് ദ്വീപിലേക്കാണ് പോയിരുന്നത്. കണ്ണൂരിലും പുതിയങ്ങാടിയിലും ഒക്കെ ബന്ധങ്ങളുണ്ടെങ്കിലും രക്ഷിതാക്കള്‍ നാട്ടിലായതുകൊണ്ട് ദ്വീപില്‍ ഇടക്കിടെ പോകുമായിരുന്നു. മദ്രാസ് സ്‌കൂള്‍ കോഴ്സ് കഴിഞ്ഞ ശേഷം 1967-ല്‍ ദ്വീപില്‍ പി.എം. സെയ്ദിന്റെ ആദ്യതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു. ഞങ്ങളൊക്കെ അന്ന് നോട്ടപ്പുള്ളികളായിരുന്നു. വിദ്യാഭ്യാസം ചെയ്തിട്ടുള്ളയുവാക്കളോടൊക്കെ അവിടത്തെ ബ്യൂറോക്രാറ്റുകള്‍ക്ക് ചെറിയൊരു കണ്ണുകടിയുണ്ടായിരുന്നു. നാട്ടുകാരായിട്ടുള്ളവര്‍-അര്‍ദ്ധവസ്ത്രം ധരിക്കുന്നവരും പാവപ്പെട്ടവരും-അവിടത്തെ ഏതെങ്കിലും അധികാരികളെ കാണുമ്പോള്‍ ഓടിയൊളിക്കുന്ന ആള്‍ക്കാരായിരുന്നു. അവരുടെയൊക്കെ മക്കള്‍ പെട്ടെന്ന് ഇംഗ്ലീഷും മലയാളവുമൊക്കെ പറയുന്നതുകാണുമ്പോള്‍ അവര്‍ക്കത് രസിച്ചിരുന്നില്ല.

അന്ന് നക്‌സലിസം പടര്‍ന്നുപിടിച്ച കാലമായിരുന്നു. എന്റെ സുഹൃത്തുക്കള്‍ പലരും വന്നുപോയിക്കൊണ്ടിരിക്കുന്നതുകൊണ്ട് എന്നെയും അതിന്റെ പേരില്‍ സംശയിച്ചു. പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും ശാസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അത് മദ്രാസിലും തുടര്‍ന്നിരുന്നു. ചെറിയ സ്‌കോളര്‍ഷിപ്പായിരുന്നു അവിടെ കിട്ടിയിരുന്നത്. അതു
കൊണ്ട് പിടിച്ചുനില്‍ക്കാന്‍ വേറെ ചില ജോലികള്‍ ചെയ്യേണ്ടിവന്നു. അന്ന് പ്രചാരത്തിലുണ്ടായിരുന്ന സോവിയറ്റ് ലാന്‍ഡ് എന്നൊരു മാസികയുണ്ടായിരുന്നു. അതിന്റെ മലയാളം വേര്‍ഷനില്‍ തലക്കെട്ടുകള്‍വരച്ചുകൊടുക്കുന്ന പണിയെടുത്തു. അതില്‍നിന്ന്കിട്ടുന്ന ചെറിയ വരുമാനമായിരുന്നു ലക്ഷ്യം. ഇത് നാട്ടിലറിഞ്ഞു. എനിക്ക് കമ്യൂണിസ്റ്റ് ബന്ധമുണ്ടെന്നും മറ്റും കിംവദന്തിയുണ്ടായി. മൂര്‍ക്കോത്ത് രാമുണ്ണി ദ്വീപ് ഭരിക്കുന്ന കാലമാണ്. അദ്ദേഹത്തിന് എന്താണെന്നറിയില്ല കമ്യൂണിസ്റ്റുകാരോട് വെറുപ്പായിരുന്നു.

വരച്ച് ശ്രദ്ധനേടുന്ന ഘട്ടത്തില്‍ എന്നെക്കുറിച്ചുള്ള ചില ആര്‍ട്ടിക്കിളുകളും മറ്റും അക്കാലത്ത് വന്നിരുന്നു. കാമ്പിശ്ശേരി കരുണാകരന്‍ എന്നെക്കുറിച്ച് ജനയുഗത്തില്‍ എഴുതിയ കുറിപ്പ് ദ്വീപിലും നല്ലപോലെ പ്രചരിക്കുകയുണ്ടായി. അവിടത്തെ ഇന്റലിജെന്‍സിനു വേറെ ജോലിയൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് നിരന്തരം നിരീക്ഷിക്കപ്പെട്ടിരുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

 

 

Comments are closed.