DCBOOKS
Malayalam News Literature Website

എം.ജി. സര്‍വകലാശാലയില്‍ മാര്‍ ക്രിസ്റ്റോസ്റ്റം ചെയര്‍ ആരംഭിക്കും

വ്യത്യസ്ത മതദര്‍ശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ‘ മാര്‍ ക്രിസ്റ്റോസ്റ്റം ചെയര്‍’ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. മലങ്കര മാര്‍ത്തോമ സഭയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്തയോടുള്ള ആദരസൂചകമായാണ് ചെയര്‍.

അന്തരിച്ച മുന്‍മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആര്‍ ഗൗരിയമ്മയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ 2 കോടി രൂപ വകയിരുത്തി.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ളക്ക് സ്മാരകം നിര്‍മ്മിക്കാനും ബജറ്റില്‍ തുക വകയിരുത്തി. കൊട്ടാരക്കരയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനായി 2 കോടി രൂപയാണ് വകയിരുത്തിയത്.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.